എത്രയൊക്കെ സ്ഥാപനവികസനങ്ങൾ ഉണ്ടായിട്ടും ദുരന്ത പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന് പറയേണ്ടി വരും. ദുരന്തനിവാരണത്തിൽ ദുരന്തശേഷമുള്ള പ്രതികരണത്തിന് കൂടുതൽ മുൻഗണന ലഭിക്കുകയും ദുരന്തലഘൂകരണ പദ്ധതികൾക്ക് ആവശ്യമായ പ്രാധാന്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയും ഈ അനാസ്ഥക്ക് കാരണമാകാം