Classifieds
ഉള്ള്യേരി: പ്രഭാതസവാരിക്കിടെ അപ്രതീക്ഷിതമായുണ്ടായ തെരുവുനായുടെ ആക്രമണത്തിൽ പതറാതെ നായെ കീഴ്പ്പെടുത്തിയ ബാബുവിന് അഭിനന്ദനപ്രവാഹം. ഉള്ള്യേരി പാലോറ ബസ് സ്സ്റ്റോപ്പിന് സമീപം ഒ.സി റോഡിൽ നാറാങ്കുളങ്ങര ബാബുവിനാണ് (54) നായുടെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നടക്കാനിറങ്ങിയ ബാബുവിനെ റോഡിലൂടെ ഓടിവന്ന നായ് ഒരു പ്രകോപനവുമില്ലാതെ മുഖത്ത് ചാടിക്കടിക്കുകയായിരുന്നു .
കടിയുടെ ശക്തിയിൽ താഴെവീണ ബാബു പക്ഷേ, നായുടെ കഴുത്തിൽ മുറുക്കിപ്പിടിച്ച് ഏറെനേരം റോഡിൽ കിടന്നു. രാവിലെയായിരുന്നതിനാൽ ഇടറോഡിൽ ആരും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ബഹളംകേട്ടാണ് പിന്നീട് പരിസരവാസികൾ എത്തിയത്. കഴുത്തിലെ പിടിവിടാതെ ഏറെനേരം നിലത്തുകിടന്നു. ആത്മരക്ഷാർഥം നായെ കൊന്നശേഷമാണ് ബാബു പിടിവിട്ടത്. ഇദ്ദേഹത്തെ നായ് ആക്രമിക്കുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നായ് ചാടിക്കടിക്കുന്നതും ഏറെനേരം നായും ബാബുവും മൽപിടുത്തം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മുഖത്തും നെഞ്ചിലും കാലിലും കടിയേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സതേടി. നിരവധിപേരെ കടിക്കുമായിരുന്ന തെരുവു നായിൽനിന്നും ജീവൻ പണയംവെച്ച് പ്രദേശത്തെ രക്ഷിച്ച ബാബുവിന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. തെരുവുനായ് ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടിയേറ്റ വേദനകൾക്കിടയിലും രക്ഷകനാവാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിപ്പോൾ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ബാബു.
പുൽപള്ളി: രുചി വൈവിധ്യങ്ങളുടെ കേക്കുകളുമായി ഇത്തവണയും ക്രിസ്മസ് വിപണി ഉണർന്നു. പല വലുപ്പത്തിലും നിറത്തിലും വിലയിലുമുള്ള കേക്കുകൾ ബേക്കറി കടകളിലടക്കം നിരന്നു. അവശ്യസാധനങ്ങളുടെ വില ഉയർന്നത് കേക്കിന്റെ വിലയേയും ഇത്തവണ ബാധിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിൽ ഒരു കിലോ, അരകിലോ തൂക്കത്തിലായിരുന്നു കേക്ക്. ഇപ്പോൾ അത് 900 - 400 ഗ്രാമുകളിലായിട്ട് താഴ്ന്നു. പ്ലം കേക്ക്, ബട്ടർ കേക്ക്, കാരറ്റ്, ഈന്തപ്പഴം കേക്കുകൾ, ഹണി കേക്ക്, ബനാന കേക്ക്, ബട്ടർ കേക്ക്, കാരറ്റ്, ഈന്തപ്പഴം കേക്കുകൾ, പൈനാപ്പിൾ കേക്ക് തുടങ്ങിയ വൈവിധ്യമാർന്ന കേക്കുകൾ വിപണിയിലുണ്ട്.
150 മുതൽ 1500 രൂപ വരെയാണ് വില. പുതുതലമുറയിൽപെട്ടവരാണ് ഫ്രഷ് കേക്കുകളുടെ ആവശ്യക്കാരിൽ കൂടുതലും. പ്ലം കേക്കിനും ആവശ്യക്കാർ കൂടി വരുന്നുണ്ട്. വിവിധ ആകൃതിയിലുള്ള കേക്കുകൾ ഓർഡർ അനുസരിച്ച് നൽകുന്ന സ്ഥാപനങ്ങളും പുൽപള്ളി ടൗണുലുണ്ട്. വീട്ടമ്മമാർ ഉണ്ടാക്കുന്ന കേക്കുകളും വിപണിയിൽ ലഭ്യമാണ്.
പാലക്കാട്: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ പിടികൂടി. 150 കിലോഗ്രാം തൂക്കം വരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. ചന്ദനമുട്ടികൾക്ക് 30 ലക്ഷം രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പാട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസർകോട്: മയക്കുമരുന്നു കടത്തുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവും ഭാര്യയും പിടിയിൽ. കാസർകോട് പള്ളം സ്വദേശി ടി.എച്ച്. റിയാസ് എന്ന പെരിയാട്ടടുക്കം റിയാസും (40), ഇയാളുടെ ഭാര്യ കൂത്തുപറമ്പിലെ സുമയ്യ (35) എന്നിവരുമാണ് അറസ്റ്റിലായത്.
പിടിച്ചുപറി, മയക്കുമരുന്ന് കടത്തുൾപ്പെടെ കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസ്. ഒരു വയസുള്ള കുഞ്ഞുമായാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലിസ് അറിയിച്ചു.
നവംബർ 25ന് രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്തുനിന്നാണ് യുവാവിനെയും ഭാര്യയെയും പിടികൂടിയത്. കോട്ടപുറത്ത് വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാറിൽ നിന്നും 5.7 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നീലേശ്വരം ഇൻസ്പെക്ടർ ശ്രീഹരി, എസ്.ഐ. ശ്രീജേഷ്, പൊലീസുകാരായ ശൈലജ, മഹേഷ്, ഡ്രൈവർ മനു, അബുബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഈരാറ്റുപേട്ട: അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ വൻകഞ്ചാവ് ശേഖരം പിടിച്ചെടുത്തു. രണ്ടു കിലോയിൽ അധികം കഞ്ചാവാണ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ വസീം മാലിക്, അലാം ഖിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
എം.ഇ.എസ് കവലയിലുള്ള കെട്ടിടത്തിലാണ് വസീം മാലിക് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവിടെ താമസം തുടങ്ങിയത്. രാവിലെ വസീമിന്റെ മുറിയിൽ എത്തിയ സുഹൃത്ത് അലാംഖിറുമായി സാമ്പത്തിക ഇടപാടുകളെച്ചൊല്ലി വാക്തർക്കം ഉണ്ടായി. ബഹളവും വാക്കേറ്റവും വർധിച്ചതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മുറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 2.27 കിലോ കഞ്ചാവ് കണ്ടെടുത്തത്. മറ്റു ലഹരിപദാർഥങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് വസീം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വസീമിനെ കെട്ടിട ഉടമക്ക് പരിചയപ്പെടുത്തിയ ആൾക്കുവേണ്ടിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്കിടയിലെ കഞ്ചാവ് വിൽപന സംബന്ധിച്ച് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് നേരത്തേ രഹസ്യവിവരം ലഭിച്ചിരുന്നു. നിരീക്ഷണം ശക്തമാക്കി വരവെയാണ് കഞ്ചാവ് പിടികൂടിയത്.ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
കോഴിക്കോട്: താമരശ്ശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. താമരശ്ശേരി അവേലം സ്വദേശി അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്ത് വ്യാപാരിയാണ് അഷ്റഫ്. ഗൾഫിലെ സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
രണ്ട് കാറുകളിലായാണ് സംഘം എത്തിയതെന്ന് ദൃക്സാക്ഷി പറയുന്നു. സ്കൂട്ടർ തടഞ്ഞുനിർത്തി യാത്രക്കാരനെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. കോഴിക്കോട്-താമരശ്ശേരി വെഴുപ്പൂർ സ്കൂളിന് സമീപമാണ് സംഭവം.
COURT NOTICE BEFORE THE HON'BLE PRL SUB COURT AT N.PARAVUR
O.S. No. 37 of 2016
Plaintiffs: Jameela @ jamy & Another Defendants No.1,5,6 and 7: 1. T.A.Mukundan Menon, aged about 83year, Chandralayam , Pullamkulam, Fort Road, N. Paravur, Ernakulam 2. Rema Menon, aged 67, No.4B, Block 49, WHAMPOA South, Singapore -12 3. Mrs. Usha , aged 47 years, W/o. Late Bhaskaran, Chandralayam House, Fort Road, N. Paravur, Ernakulam 4. Mrs. Uma, aged 45 years, W/o Chandran, Chandralayam house, Fort Road, N.Paravur, Ernakulam
It is informed to the above named defendants that the above suit has been instituted by the plaintiff for a decree of partition against the defendants. The Hon'ble Court directed substituted service against the Defendants 1,5,6 and 7 . The above suit is stands posted on 01/10/2022 for the appearance of the above Defendants. Those who have objection in the above said case may appear before the Hon'ble Court in person or through pleader at the above said date at 11 A.M. and file their contention or else the case will be proceeded ex-parte against them.
Dated this the 21st day of July, 2022.
K.R.VINOD.
Counsel for Petitioner
പയ്യോളി: മാതാപിതാക്കളില്ലാത്ത നേരത്ത് വെറുതെ നേരമ്പോക്കിന് വരകളുടെ മായാപ്രപഞ്ചത്തിലേക്ക് പേനകൾ ചലിപ്പിക്കുകയായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ നിദാൽ. പിന്നീട് നാലു മാസംകൊണ്ട് അറബിക് കാലിഗ്രഫിയുടെ വിസ്മയലോകത്തേക്കുള്ള വഴി സ്വയം തെളിക്കുകയായിരുന്നു പയ്യോളി കാഞ്ഞിരോളിയിൽ നിസാർ -റാസിബ ദമ്പതികളുടെ മകനായ നിദാൽ. മാതാപിതാക്കൾ ചികിത്സക്കായി കുറച്ച് ദിവസം ആശുപത്രിയിൽ പോയപ്പോഴാണ് ഈ കൊച്ചുമിടുക്കനിലെ പ്രതിഭ തെളിഞ്ഞത്. അറബി എഴുത്ത് കലയില് ഓരോ അക്ഷരവും വ്യക്തവും സൂക്ഷ്മവുമായ നിയമാവലികള് പാലിച്ചാണ് എഴുതേണ്ടതെന്നും അതല്ലാത്ത എഴുത്തുവരകളൊന്നും അറബിക് കാലിഗ്രഫിയുടെ പട്ടികയില് വരില്ലെന്നതും നിദാലിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. പേന പിടിക്കുന്ന കൈയുടെ രീതി മുതല് ശരീരഘടന വരെ അറബി അക്ഷരങ്ങളെ സ്വാധീനിക്കുന്ന അൽപം പ്രയാസമേറിയ ഘടകങ്ങളായിട്ടും നിദാൽ തന്റെ പ്രതിഭ തെളിയിക്കുകയായിരുന്നു.
ഇതരഭാഷകളെ അപേക്ഷിച്ച് അറബി അക്ഷരങ്ങൾ വളരെ മനോഹരമായി വരക്കുകയും എഴുതുകയും ചെയ്യാമെന്നതും നിദാലിന് തുണയായി. ഇതുപയോഗിച്ച് സുന്ദരചിത്രങ്ങൾ നിദാൽ ഒരുക്കിയിട്ടുണ്ട്. ജിറാഫും കുതിരയും മുയലും അക്ഷരങ്ങളിലൂടെ അറബി പേരുകളിൽ നിദാൽ തന്റെ വരകളിൽ തീർത്തിട്ടുണ്ട്. ഖുർആനിക സൂക്തങ്ങളും വചനങ്ങളുമാണ് പ്രധാനമായും കാലിഗ്രഫിയിൽ ചെയ്തുവരുന്നത്. വര തുടങ്ങിയാൽ അക്ഷരങ്ങൾക്കും ഭാവനക്കുമനുസൃതമായി സൃഷ്ടി പൂർത്തിയാക്കുന്നതിന് 20 മുതൽ 45 മിനിറ്റുവരെ സമയമെടുക്കും.
നിദാലിന്റെ പ്രതിഭയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാലിഗ്രഫിക്കായി സമീപിക്കുന്നുണ്ട്. ഗൃഹപ്രവേശത്തിനും വിവാഹത്തിനും സമ്മാനങ്ങൾ നൽകാനായി കാലിഗ്രഫിക്കായി ഓർഡറുകളും ലഭിക്കുന്നുണ്ടെന്ന് നിദാൽ പറയുന്നു. വിവാഹസമ്മാനമായി വധൂവരന്മാരുടെ പേരിനോടൊപ്പം പ്രസക്തമായ അറബി സൂക്തങ്ങളുംകൂടി എഴുതിയാണ് നൽകുന്നത്.
ഖുർആനിലെ ആയത്തുൽ കുർസിക്കും ലാഇലാഹ ഇല്ലല്ലാഹു, മുഹമ്മദുർറസൂലുല്ലാഹ് തുടങ്ങിയ സൂക്തങ്ങൾക്കുമാണ് ആവശ്യക്കാരേറെയുള്ളത്. ചെന്നൈയിലെ ഹോട്ടലിൽ സ്ഥാപിക്കുന്നതിനായി കാലിഗ്രഫി ചെയ്തുകൊടുക്കാമേന്ന് ഏറ്റിട്ടുണ്ട് നിദാൽ. ഖുർആനിക സൂക്തങ്ങളും വാക്കുകളും വ്യക്തതയോടെ മനോഹരമായി കടലാസിൽ പൂർത്തിയാകുമ്പോൾ ഒരു പ്രാർഥനയുടെ പൂർണതയും നിർവൃതിയും ലഭിക്കുന്നുണ്ടെന്ന് നിദാൽ പറയുന്നു.
പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് നിദാൽ നിസാർ. സഹോദരങ്ങൾ: നദീം നിസാർ, നദീർ നിസാർ.
കോട്ടയം: മീനച്ചിലാർ കരകവിഞ്ഞതോടെ ജില്ലയുടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. ചെങ്ങളം, താഴത്തങ്ങാടി, പരിപ്പ്, അയ്മനം, നട്ടാശ്ശേരി തുടങ്ങിയ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്.മീനച്ചിലാറിലൂടെ കിഴക്കൻ വെള്ളം എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. അയ്മനം പഞ്ചായത്തിലെ 15, 16 വാർഡ്, താഴത്തങ്ങാടി, നട്ടാശ്ശേരി, നഗരസഭയുടെ 47ാം വാർഡിൽ പാറപ്പാടം ക്ഷേത്രം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്.
അയ്മനം പഞ്ചായത്തിലെ പുല്ലാത്ര ഭാഗത്ത് 22 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോടിനോട് ചേർന്നുള്ള അഞ്ച് വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ റോഡുകളും മുങ്ങി. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം രാത്രി ക്യാമ്പ് സജ്ജമാക്കിയിരുന്നു.
നട്ടാശ്ശേരി ഭാഗത്ത് ആറാം വാർഡിൽ വെട്ടിയ്ക്കാക്കുഴി ഭാഗം, പാറമ്പുഴ ഫോറസ്റ്റ് ഓഫിസ് റോഡ്, പൂവത്തുമാലി, ചെറുനാരകം പാലം എന്നിവിടങ്ങളിലെ റോഡിലും വീടുകളിലും വെള്ളംകയറി. മഴ ശക്തമാകുന്നതും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.
നെന്മാറ: നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എല്ലുരോഗ വിഭാഗം ഡോക്ടറെ ജോലി സമയത്ത് രോഗിയോടൊപ്പം വന്ന ആൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ജീവനക്കാർക്കുനേരെ നിരന്തര ആക്രമണ പ്രവണത പ്രകടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ ആശുപത്രിയിൽ ധർണ നടത്തി.
അസ്ഥി രോഗ വിദഗ്ധൻ ഡോ. ജിനേഷ് മോൻചാണ്ടി രോഗികൾക്ക് മരുന്നു വെച്ചു കെട്ടുന്നതിനിടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകി.
തുടർന്ന് ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും അസഭ്യം പറഞ്ഞ തിരുവഴിയാട് എടപ്പാടം സ്വദേശി നവീനി (36)നെതിരെ നെന്മാറ പൊലീസ് കേസെടുക്കുകയും ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. വി.ആർ. ജയന്ത് ധർണ ഉദ്ഘാടനം ചെയ്തു. ഡോ. ജിനേഷ് മോൻ ചാണ്ടി, ഡോ. ഫസീന, ശ്രീജിത്ത്, ജോബ്, സ്റ്റാഫ് സെക്രട്ടറി ജോഗേഷ് എന്നിവർ സംസാരിച്ചു.
ചിറ്റൂർ: വൻ കവർച്ചക്കായി പദ്ധതി തയാറാക്കി നിർദേശം ലഭിക്കാൻ ഒളിത്താവളത്തിൽ കാത്തിരുന്ന 13 അംഗ ക്വട്ടേഷൻ സംഘത്തെ ചിറ്റൂർ പൊലീസ് പിടികൂടി.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പന്നിപ്പെരുന്തലയിലെ വീട്ടിൽനിന്നും സംഘത്തെയും ഇവർ ഉപയോഗിച്ച ട്രാവലർ, രണ്ട് കാർ, ബൈക്ക് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൃശൂർ സ്വദേശികളായ സെബിൻ (36), സിജിൻ എന്ന കാർത്തു (37), വിനേഷ് (38), സജിത്ത് എന്ന മണി (37), നിഖിൽ എന്ന മുത്തു (28), ഉല്ലാസ് (39), രഞ്ജിത്ത് (39), നിധീഷ് (38), മുകേഷ് (35), അനീഷ് (39) നിഖിൽ (35), ഷാനവാസ് (30) എറണാകുളം സ്വദേശി സ്വരൂപ് (32) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് കവർച്ച പദ്ധതിയുമായി സംഘം നല്ലേപ്പിള്ളി പന്നിപ്പെരുന്തലയിലെ സങ്കേതത്തിലെത്തിയത്.
പദ്ധതി ആസൂത്രണം ചെയ്ത ആളുടെ നിർദേശത്തിനായി കാത്തിരിക്കവെയാണ് പൊലീസ് പിടികൂടിയത്. ഇവർ ക്വട്ടേഷൻ - കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് ചിറ്റൂർ എസ്.ഐ എം. മഹേഷ് കുമാർ പറഞ്ഞു. പിടിയിലായവർക്ക് കവർച്ചയെ സംബന്ധിച്ച് അറിവില്ല. ഇവർക്ക് നിർദേശം നൽകുന്ന ആളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പിടിയിലാവുന്നതോടെ കവർച്ച പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നും പൊലീസ് പറഞ്ഞു.
ബാലുശ്ശേരി: വീട് പെട്രോളൊഴിച്ച് തീവെച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിലായി. 2021 ഡിസംബർ 13ന് തലയാട് പേര്യമലയിൽ ചന്തുക്കുട്ടിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസിൽ പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്നിരുന്ന പ്രതി, മലപ്പുറം സ്വദേശി വെട്ടത്ത് പ്രഭാകരനെയാണ് (52) കഴിഞ്ഞദിവസം പുലർച്ച മലപ്പുറം ജില്ലയിലെ വെള്ളിമുറ്റത്ത് ബാലുശ്ശേരി എസ്.ഐയും പാർട്ടിയും പിടികൂടിയത്.
ചന്തുക്കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രഭാകരന് ഇദ്ദേഹവുമായുണ്ടായ ശത്രുതയെ തുടർന്നായിരുന്നു വീടിന് തീവെച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിരുന്നു. സംഭവത്തിനുശേഷം പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ബാലുശ്ശേരി എസ്.ഐ പി. റഫീക്ക്, ജൂനിയർ എസ്.ഐ അഫ്സൽ, അസി. സബ്ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ മുഹമ്മദ് ജംഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി മുമ്പ് പോത്ത്കല്ല് പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രഭാകരനെ റിമാൻഡ് ചെയ്തു.
പന്തളം കുരമ്പാല കത്തോലിക്കാ പള്ളിക്ക് പുറകുഭാഗം വെള്ളം കയറാത്ത 85 സെന്റ് കരഭൂമി വിൽപ്പനക്ക്. താമസത്തിനും മറ്റ് ആവശ്യങ്ങൾക്കും അനുയോജ്യം.
+91 94976 17300
പന്തളം കുരമ്പാല മാവരപാറ റോഡിൽ 75 സെന്റ് വെട്ടിതുടങ്ങിയ റബ്ബറോടുകൂടിയ കരഭൂമി വിൽപ്പനക്ക്. താമസത്തിനും മറ്റ് ആവശ്യങ്ങൾക്കും അനുയോജ്യം.
w: 97339164732, +91 94008 62354.