LOCAL NEWS
മികവി‍െൻറ കേന്ദ്രം: മാനവേദൻ സ്കൂളിൽ 8.27 കോടിയുടെ വികസനം
*അടുത്ത മാസം അവസാനത്തോടെ നിർമാണത്തിന് തുടക്കം നിലമ്പൂർ: സംസ്ഥാന സർക്കാറി‍​െൻറ പൊതുവിദ‍്യാഭ‍്യാസ സംരക്ഷണ യജ്ഞത്തി‍​െൻറ ഭാഗമായി നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽ 8.27 കോടിയുടെ വികസനപ്രവർത്തനം നടത്തും. ഒന്നാംഘട്ട പ്രവർത്തിക്ക് അടുത്ത മാസം അവസാനത്തിൽ...
അധ്യാപക ഒഴിവ്​
നിലമ്പൂർ: അമരമ്പലം സൗത്ത് ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള ഒരു എൽ.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മേയ് 29ന് രാവിലെ 11ന് യോഗ‍്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.
െറസിഡൻറ്സ് അസോസിയേഷൻ ഉദ്​​ഘാടനം
വെട്ടിക്കാട്ടിരി: വെട്ടിക്കാട്ടിരി മണ്ടകക്കുന്ന് പ്രദേശത്തെ 120ഓളം വീടുകൾ ചേർന്ന് 'സ്നേഹ തീരം' െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡൻറ് പ്രേമലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് മൂസക്കുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷത...
തെരുവുവിളക്കുകൾ പ്രവർത്തനരഹിതം; നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി
നിലമ്പൂർ: നഗരസഭ 25 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് സ്ഥാപിച്ച തെരുവുവിളക്കുകൾ മാസങ്ങൾക്ക് ശേഷം കണ്ണടച്ചത് ഗുണമേൻമയില്ലാത്തതുമൂലമാണെന്നും ഇതേ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കൗൺസിലർമാരായ മുസ്തഫ കളത്തുംപടിക്കൽ, പി.എം. ബഷീർ എന്നിവർ ആവശ‍്യപ്പെട്ടു....
ലൈബ്രറി കൗൺസിൽ നാടക പരിശീലന ക്യാമ്പ് സമാപിച്ചു
പാലക്കാട്: ജില്ല ലൈബ്രറി കൗൺസിലി​െൻറ ഈ വർഷത്തെ കുട്ടികളുടെ നാടക പരിശീലന ക്യാമ്പ് സമാപിച്ചു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ കെ.എ. നന്ദജൻ, നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ അലിയാർ, സ്കൂൾ ഓഫ് ഡ്രാമയിലെ അലക്സ്,...
മിന്നലിൽ വീട് ഭാഗികമായി തകർന്നു
കരുവാരകുണ്ട്: ഇരിങ്ങാട്ടിരി പനഞ്ചോല നെല്ലിക്കലടിയിലെ നെച്ചിക്കാടൻ പാത്തുമ്മയുടെ വീട് മിന്നലേറ്റ് ഭാഗികമായി തകർന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാത്തുമ്മയും നാല് പെൺമക്കളുമാണ് വീട്ടിലുള്ളത്. മെയിൻ സ്വിച്ച് പൊട്ടിത്തെറിക്കുകയും വയറിങ് പൂർണമായി...
നിപ വൈറസ്: ബോധവത്കരണ നടപടികളുമായി ഐ.എം.എ
മലപ്പുറം: നിപ വൈറസ് വ്യാപിക്കാതിരിക്കുന്നതിനുള്ള ബോധവത്കരണ നടപടികളുമായി മുന്നോട്ടു പോവുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന-ജില്ല ഭാരവാഹികളായ ഡോ. ഇ.കെ. ഉമ്മർ, ഡോ. യു.വി. സീതി, ഡോ. പരീത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടം എന്ന...
ലോക്കോ പൈലറ്റുമാർ ധർണ നടത്തി
ഷൊർണൂർ: ഒഴിവുകൾ നികത്തുക, ക്രൂ ലിങ്കിലെ അപാകത പരിഹരിക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടികൾ രണ്ടായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കോ പൈലറ്റുമാർ സായാഹ്ന ധർണ നടത്തി. ഒാൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ...
നിപ വൈറസ്​: മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണ സമിതി തുടങ്ങി
പാലക്കാട്: നിപ വൈറൽ പനി നിലവിൽ വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലാത്തതിനാൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണം. വവ്വാലുകൾ കടിച്ചതായി...
ലഹരി ഗുളികകളും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി
പാലക്കാട്‌: എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ അതിതീവ്ര ലഹരിവസ്തു അടങ്ങിയ 24 ട്രമഡോൾ ഗുളികകൾ കണ്ടെത്തി. പുതുതലമുറ വിദ്യാർഥികളെ ലക്ഷ്യമാക്കിയാണത്രെ ഇതി...