Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുജ്തബക്ക് ‘ലൈഫ്...

മുജ്തബക്ക് ‘ലൈഫ് ഇൻഷുറൻസ്’ ഇല്ലെന്ന് നെതന്യാഹു

text_fields
bookmark_border
മുജ്തബക്ക് ‘ലൈഫ് ഇൻഷുറൻസ്’ ഇല്ലെന്ന് നെതന്യാഹു
cancel

ജ​റു​സ​ലേം: ഇ​റാ​ന്റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖാം​ന​ഈ​യെ ഇ​ല്ലാ​താ​ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ, ഖാം​ന​ഈ​യെ​യും ഹി​സ്ബു​ല്ല നേ​താ​വ് ന​ഈം ഖാ​സി​മി​നെ​യും ഇ​സ്രാ​യേ​ൽ ല​ക്ഷ്യം​വെ​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, ‘‘ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളി​ൽ ആ​ർ​ക്കു​വേ​ണ്ടി​യും താ​ൻ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ക്കി​ല്ല’’ എ​ന്നാ​യി​രു​ന്നു ​നെ​ത​ന്യാ​ഹു​വി​ന്റെ മ​റു​പ​ടി.

ഇ​റാ​നെ​തി​രാ​യ യു.​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ‘പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച​താ​​ണെ’​ന്നും ഇ​സ്രാ​യേ​ൽ ഇ​പ്പോ​ൾ എ​ക്കാ​ല​ത്തേ​ക്കാ​ളും ശ​ക്ത​മാ​ണെ​ന്നും നെ​ത​ന്യാ​ഹു വാ​ദി​ച്ചു. ക്രൂ​ര​മാ​യ സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തെ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി ഇ​റാ​നി​യ​ൻ ജ​ന​ത​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് യു.​എ​സും ഇ​സ്രാ​യേ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Netanyahu says Mujtaba has no 'life insurance'
Next Story