Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽനിന്ന് 36 ടൺ...

കൊച്ചിയിൽനിന്ന് 36 ടൺ പഴം-പച്ചക്കറികളുമായി ലുലു കാർ​ഗോ വിമാനം

text_fields
bookmark_border
lulu group
cancel
camera_alt

കുവൈത്തിലേക്ക് ഭക്ഷ്യോൽപന്നങ്ങൾ എത്തിക്കാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയിസിന്റെ കാർ​ഗോ വിമാനം

കൊച്ചി: ​ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർ​ഗോ സർവിസുകൾ. ബുധനാഴ്ച രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർ​ഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് വ്യാഴാഴ്ച രാവിലെ 10.45ന് മടങ്ങി. കഴിഞ്ഞ ദിവസം അബൂദബിയിലേക്ക് ഇത്തിഹാദ് എയർവെയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപന്നങ്ങൾ യു.എ.ഇയിൽ എത്തിച്ചതിന് പുറമെയാണിത്.

ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് ലുലു മാനേജ്മെന്റും എം.എ. യൂസഫലിയും ലക്ഷ്യമിടുന്നത്. ചാർട്ടേഡ് വിമാന സർവീസിന്​ പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി അഞ്ച്​ മുതൽ ആറ്​ ടൺ വരെ ഭക്ഷ്യോൽപന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാ​ഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്.

വിവിധ ജി.സി.സി രാജ്യങ്ങളിലേക്ക് കേരളത്തിൽനിന്ന്​ കൂടുതൽ കാർ​ഗോ വിമാന സർവിസുകൾ വരും ദിവസങ്ങളിലും തുടരാനാണ്‌ ലുലു ഗ്രൂപ്പിന്റെ തീരുമാനം. ഡൽ​ഹി, ബംഗളൂരു, മുംബൈ തുടങ്ങിയ വിപണികളിൽനിന്നും​ ​ഗൾഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോൽപന്നങ്ങൾ ലുലു കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖല കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ്​ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി വിഷയത്തിൽ ഇടപെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulufruits and vegetablesCargo Flights
News Summary - Lulu Cargo flight carrying 36 tonnes of fruits and vegetables from Kochi
Next Story