‘മൊണാലിസയെ തിരിച്ചെത്തിക്കണം’ മുഖ്യമന്ത്രിയോട് പിതാവ്
text_fieldsഖാർഗോൺ (മധ്യപ്രദേശ്): പ്രയാഗ് കുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടി മൊണാലിസ ഭോസ്ലേയുടെ വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് പിതാവ്. കേരളത്തിൽ ചില മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുസ്‍ലിം യുവാവിനെ വിവാഹം കഴിച്ച മൊണാലിസയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഇടപെടണമെന്നും പിതാവ് ജയസിങ് ഭോസ്ലെ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഖാർഗോണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഹിന്ദുത്വ സംഘടനകളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മധ്യപ്രദേശിലെ മഹേശ്വര്‍ പട്ടണത്തിൽ നിന്നുള്ള നാടോടി പാർധി സമൂഹത്തിന്റെ ഭാഗമായ മൊണാലിസ ഭോൺസ്ലെ (18) ബുധനാഴ്ച തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിലാണ് സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാനെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്തത്. ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ മൊണാലിസയെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനും മറ്റൊരാളുമായി വിവാഹം നടത്താനും പിതാവ് ശ്രമം നടത്തിയിരുന്നു. മൊണാലിസ തമ്പാനൂർ പൊലീസിൽ അഭയം തേടിയതിനെത്തുടർന്ന് സി.പി.എമ്മിന്‍റെ ഉൾപ്പെടെ ഇടപെടലിലായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

