Begin typing your search above and press return to search.
Homechevron_rightElectionschevron_rightAssembly Electionschevron_rightAssam

AssamIn Details

Total Voters
2,31,86,362
Male Voters
1,17,42,661
Female Voters
1,14,43,259
Transgender Voters
442
Overseas Voters
Polling Percentage
82.04
More About Assam

അസമി​െൻറ 15 ാമത്​ നിയമ സഭ രൂപീകരിക്കാനാണ്​ ഇത്തവണത്തെ തെരഞ്ഞെടുപ്പ്​. മൂന്നു ഘട്ടങ്ങളിലായായിരുന്നു വോ​െട്ടടുപ്പ്​. കോൺഗ്രസി​െൻറ ശക്​ത​ി കേന്ദ്രമായിരുന്ന അസമിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്​ 2016 ൽ ആണ്​. അധികാരത്തിൽ തിരിച്ചുവരാനുള്ള കോൺഗ്രസി​െൻറ ശ്രമമാണ്​ ഇത്തവണത്തെ അസം തെരഞ്ഞെടുപ്പിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്​. കോൺഗ്രസി​െൻറ താര നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്നത്​. കോൺഗ്രസ്​- ഇടത്​ പാർട്ടികൾ ഒരുമിച്ചാണ്​ മത്സരിക്കുന്നത്​.

2011 ലെ സെൻസസ്​ അനുസരിച്ച്​ 34 ശതമാനത്തിലധികം മുസ്​ലിംകളുണ്ട് അസമിൽ.​ ബംഗാളി കുടിയേറ്റ വിഭാഗങ്ങളും ഗോത്ര വിഭാഗങ്ങളും നിർണായക എണ്ണമുണ്ട്​. ദേശീയ പൗരത്വ രജിസ്​റ്ററും(എൻ.ആർ.സി) പൗരത്വ ഭേദഗതി നിയമവുമൊക്കെ (സി.എ.എ) തെരഞ്ഞെടുപ്പിൽ കാര്യമായി ചർച്ചയായിരുന്നു. സി.എ.എ, എൻ.ആർ.സി വിരുദ്ധ നിലപാട്​ തെരഞ്ഞെടുപ്പ്​ പ്രചരണ ആയുധമാക്കിയാണ്​ കോൺഗ്രസ്​ നേതൃത്വം നൽകുന്ന യു.പി.എ തെരഞ്ഞെടുപ്പിനെ നേരിട്ടത്​.