Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ...

വിവാദ പരാമർശങ്ങളിലുറച്ച് അസം മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

text_fields
bookmark_border
വിവാദ പരാമർശങ്ങളിലുറച്ച് അസം മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
cancel

ഗു​വാ​ഹ​തി: വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​റ​ച്ച് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ. സൈ​നി​ക​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വെ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ദ്ദേ​ഹം.

'ഇ​ന്ത്യ എ​ന്ന​ത് ഒ​രു കൂ​ട്ടം സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല. ഭാ​ര​തം ന​മ്മു​ടെ മാ​താ​വാ​ണ്. ജ​വാ​ന്മാ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ന​മ്മു​ടെ മാ​താ​വി​നെ അ​ധി​ക്ഷേ​പി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളു​ടെ നി​ര​വ​ധി സ്‌​ക്രീ​ൻ ഷോ​ട്ടു​ക​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നെ അ​ധി​ക്ഷേ​പി​ക്കാ​നും കു​റ്റ​പ്പെ​ടു​ത്താ​നും കി​ട്ടി​യ ഒ​ര​വ​സ​ര​വും കോ​ൺ​ഗ്ര​സ് പാ​ഴാ​ക്കി​യി​ട്ടി​ല്ല. ക​ര​സേ​നാ മേ​ധാ​വി​യാ​യ ദി​വ​സം മു​ത​ൽ അ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വു​ക​ളെ ചോ​ദ്യം ചെ​യ്തു. -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ജി​ക്ക​ൽ സ്‌​ട്രൈ​ക്കി​ന്റെ തെ​ളി​വ് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് വെ​ള്ളി​യാ​ഴ്ച ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റാ​ലി​ക്കി​ടെ ശ​ർ​മ രാ​ഹു​ലി​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ക​നാ​ണെ​ന്ന​തി​ന് ബി.​ജെ.​പി എ​പ്പോ​ഴെ​ങ്കി​ലും തെ​ളി​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങി. ശ​ർ​മ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു ശ​നി​യാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ നാ​നാ പ​ടോ​ലെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamHimanta Biswa Sarma
News Summary - Chief Minister of Assam stick on controversial references
Next Story