Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengal

West BengalIn Details

Total Voters
7,32,94,980
Male Voters
3,73,66,306
Female Voters
3,59,27,084
Transgender Voters
1590
Overseas Voters
Polling Percentage
81.87
More About West Bengal

പശ്ചിമ ബംഗാളിലെ ഭരണം പിടിക്കാൻ മു​െമ്പങ്ങുമില്ലാത്ത സന്നാഹങ്ങളുമായാണ്​ ഇത്തവണ കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പി പടപ്പുറപ്പാട്​ നടത്തിയത്​. ബി.ജെ.പിയുടെ അസാധാരണമായ ഇടപെടലാണ്​ ഇത്തവണ ബംഗാൾ തെരഞ്ഞെടുപ്പിനെ ഏറെ ചർച്ച കേന്ദ്രമാക്കിയ ഒരു ഘടകം. പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷായും നേരിട്ടിറങ്ങിയാണ്​ ബി.ജെ.പിക്കായി പ്രചരണ മാമാങ്കങ്ങൾ നടത്തിയത്​. ഭരണകക്ഷിയായ ​തൃണമൂൽ കോൺഗ്രസിലെയടക്കം പ്രധാന നേതാക്കളെ വരെ അടർത്തിയെടുത്താണ്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ ‘സൈന്യത്തെ’ രൂപീകരിച്ചത്​. ചരിത്രത്തിലാദ്യമായി​ എട്ട്​ ഘട്ടങ്ങളിലായി​ ബംഗാൾ നിയമ സഭ തെരഞ്ഞെടുപ്പ് നടത്തുന്നത്​ പോലും ബി.ജെ.പിക്ക്​ വേണ്ടിയാണെന്ന ആരോപണം മുഖ്യമന്ത്രി മമത ബാനർജിയടക്കം ഉന്നയിച്ചിട്ടുണ്ട്​​.

മറു ഭാഗത്ത്​ നില നിൽപിനായി പൊരുതുന്ന സി.പി.എമ്മടക്കമുള്ള ഇടതു കക്ഷികളും കോൺഗ്രസും ഒരുമിച്ച്​ നിന്നാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. ദീർഘകാലം ബംഗാൾ ഭരിച്ച സി.പി.എമ്മിന്​ ബംഗാളിൽ പ്രസക്​തി നഷ്​ടപ്പെട്ടിട്ടില്ലെന്ന്​ തെളിയിക്കാനുള്ള ജീവൻമരണ പോരാട്ടം കൂടിയാണ്​ ഇൗ തെരഞ്ഞെടുപ്പ്​. ഇൗയടുത്ത്​ രൂപീകരിച്ച അബ്ബാസ്​ സിദ്ധീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രൻറും ഇടത്​ - കോൺഗ്രസ്​ സഖ്യത്തി​െൻറ കൂടെ ജനവിധി തേടുന്നുണ്ട്​. ആദ്യമായി ബംഗാളിൽ പരീക്ഷണത്തിനിറങ്ങുന്ന അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീനും (എ.​െഎ.എം.​െഎ.എം) ഇൗ തെരഞ്ഞെടുപ്പ്​ നിർണായകമാണ്​.

ഒരു വശത്ത്​ ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിച്ച്​ ബി.ജെ.പി ഉയർത്തിയ ശക്​തമായ ഭീഷണിയും മറുഭാഗത്ത്​ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെക്കുന്ന പുതിയ പാർട്ടികളുടെ സാന്നിധ്യവും കോൺഗ്രസും ഇടതു കക്ഷികളും ചേർന്നുയർത്തുന്ന മത്സരാന്തരുക്ഷവും മറികടക്കുക എന്നതാണ്​ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമതാ ബാനർജിക്കും മുന്നിലുള്ള വെല്ലുവിളി.