അസം; ആക്റ്റിവിസ്റ്റ് അഖിൽ ഗോഗി മുന്നിൽ
text_fieldsദിസ്പുർ: പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്ടിവിസ്റ്റും സ്വതന്ത്ര സ്ഥാനാർഥിയുമായ അഖിൽ ഗോഗോയ് അസമിൽ മുന്നിൽ. സിബ്സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്കോൻവാറാണ് അഖിൽ ഗോഗോയ്യുടെ മുഖ്യ എതിരാളി.
സുഭ്രമിത്ര ഗോഗോയ്യാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥി. അഖിൽ ഗോഗോയ് ഒന്നാം സ്ഥാനത്ത് ആയിരത്തിലധികം വോട്ടിന് മുന്നിലാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.
പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അഖിൽ ഗോഗോയ് നിലവിൽ ജയിലിലാണ്. 2020 ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന്റെ അനുയായികൾ റയ്ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ് പാർട്ടി).
വോട്ടെണ്ണൽ പുരോഗമിക്കുേമ്പാൾ സംസ്ഥാനത്ത് ബി.ജെ.പിയാണ് മുന്നിൽ. ഒടുവിൽ വിവരം ലഭിക്കുേമ്പാൾ, ബി.ജെ.പി 37 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അസോം ഗണ പരിഷത്ത് ഒമ്പത് സീറ്റിലും മുന്നിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

