Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി...

ബി.ജെ.പി ചാക്കിടുമെന്ന്​ പേടി​; അസമിൽ കോൺഗ്രസും എ.ഐ.യു.ഡി.എഫും ​ എം.എൽ.എമാരെ റിസോർട്ടിലേക്ക്​ മാറ്റി

text_fields
bookmark_border
congress
cancel

ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെയും എ.ഐ.യു.ഡി.എഫിന്‍റെയും എം.എല്‍.എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ബി.ജെ.പി അവരെ 'വലവീശി'പ്പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്​ നടപടി. 22 പ്രതിപക്ഷ എം.എല്‍.എമാരെയാണ് ​െജയ്പൂരിലെ ഫെയർ‌മോണ്ട് റിസോർട്ടിലേക്ക്​​ മാറ്റിയത്​. പാർട്ടിക്കകത്ത്​ പ്രതിസന്ധിയുയർന്ന ഘട്ടത്തിൽ കഴിഞ്ഞ ജൂലൈയിൽ എം‌.എൽ‌.എമാരെ പാർപ്പിച്ചിരുന്ന അതേ റിസോർട്ടാണ്​ ഇത്​.

തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾക്കുശേഷം കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്​ ഇപ്പോൾ ഒരു പ്രവണതയാണ്. അതിനാൽ സഖ്യകക്ഷികൾ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസി​െൻറ രൺദീപ് സിങ്​ സുർജേവാല പറഞ്ഞു.

ഇവിടേക്ക്​ വരുന്ന ആളുകളെ പരിപാലിക്കും. അവരുടെ ചെലവുകൾ കോൺഗ്രസ് വഹിക്കും. എം‌.എൽ‌.എമാരെ ബി.ജെ.പി വിലക്ക്​ വാങ്ങാനുള്ള സാധ്യത എല്ലായ്​പോഴും നിലനിൽക്കുന്നുവെന്നതായും രാജസ്ഥാൻ അസംബ്ലിയിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയും ​​പ്രതികരിച്ചു. മാർച്ച് 27 നും ഏപ്രിൽ 6 നും ഇടയിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​. മെയ് 2നാണ് ഫലപ്രഖ്യാപനം. കോൺഗ്രസും എ.ഐ.യു.ഡി.എഫും അടങ്ങിയ മഹാസഖ്യം ഇക്കുറി അസമിൽ ഭരണം പ്രതീക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiudfcongressassembly election 2021BJP
Next Story