Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസു​ഹൃ​ത്തു​ക്ക​ളു​ടെ...

സു​ഹൃ​ത്തു​ക്ക​ളു​ടെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

text_fields
bookmark_border
സു​ഹൃ​ത്തു​ക്ക​ളു​ടെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും
cancel
camera_alt

പ്ര​തി ജ​റി​ൻ രാ​ജു, തു​ള​സി

Listen to this Article

കാ​യം​കു​ളം: ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യി സു​ഹൃ​ത്തു​ക്ക​ളു​ടെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് ഉ​ത്ത​ര​വാ​യി. ക​റ്റാ​നം വെ​ട്ടി​കോ​ട് മു​ക​ള​യ്യ​ത്ത് പ​ടീ​റ്റ​തി​ൽ ജെ​റി​ൻ രാ​ജു​വി​നെ​യാ​ണ് (26) ശി​ക്ഷി​ച്ച​ത്. താ​മ​ര​ക്കു​ളം ക​ണ്ണാ​നാ​കു​ഴി മാ​ങ്കു​ട്ട​ത്തി​ൽ വ​ട​ക്ക​തി​ൽ സു​ധാ​ക​ര​ന്റെ ഭാ​ര്യ തു​ള​സി​യെ (48) കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി വി.​ജി. ശ്രീ​ദേ​വി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2018 സെ​പ്റ്റം​ബ​റി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. തു​ള​സി​യു​ടെ മ​ക്ക​ളു​ടെ സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ൽ പ്ര​തി ജെ​റി​ന് കൊ​ല്ല​പ്പെ​ട്ട തു​ള​സി​യു​ടെ വീ​ടു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ പ​ഴ്സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,800 രൂ​പ ക​വ​ർ​ച്ച ചെ​യ്ത​ത് തു​ള​സി ത​ട​യാ​ൻ ശ്ര​മി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​യി​രു​ന്നു കേ​സ്. കൊ​ല​ക്കു​റ്റം, ഭ​വ​ന​ഭേ​ദ​നം, ക​വ​ർ​ച്ച, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​തി​ക്കു​മേ​ൽ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ.

പി​ഴ​തു​ക കൊ​ല്ല​പ്പെ​ട്ട തു​ള​സി​യു​ടെ ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും തു​ല്യ​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​വി. സ​ന്തോ​ഷ് കു​മാ​ർ ഹാ​ജ​രാ​യി. തു​ള​സി​യു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ​ൻ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള്ളി​കു​ന്നം എ​സ്.​ഐ​യാ​യി​രു​ന്ന എം.​സി. അ​ഭി​ലാ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ എ​സ്.​ഐ ഡോ. ​അ​നീ​ഷാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.62 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ൽ 17 തൊ​ണ്ടി​മു​ത​ലു​ക​ൾ, 65 രേ​ഖ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentMalayalam NewsMurder CaseLatest News
News Summary - Case of murder of friend's mother; Youth sentenced to life imprisonment and fine
Next Story