Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘കേരള സ്റ്റോറി 2’...

‘കേരള സ്റ്റോറി 2’ തടയണമെന്ന് ഹരജി; സെൻസർ ബോർഡിന് നോട്ടീസ്

text_fields
bookmark_border
‘കേരള സ്റ്റോറി 2’ തടയണമെന്ന് ഹരജി; സെൻസർ ബോർഡിന് നോട്ടീസ്
cancel

കൊ​ച്ചി: ‘ദി ​കേ​ര​ള സ്റ്റോ​റി 2-ഗോ​സ് ബി​യോ​ൺ​ഡ്’ എ​ന്ന സി​നി​മ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് പ്ര​ദ​ർ​ശാ​നു​മ​തി ന​ൽ​കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (സെ​ൻ​സ​ർ) ബോ​ർ​ഡി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ​ഷൈ​ൻ പി​ക്ചേ​ഴ്സി​നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് നോ​ട്ടീ​സ് അ​യ​ച്ചു. വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ർ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി ശ്രീ​ദേ​വ് ന​മ്പൂ​തി​രി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി വീ​ണ്ടും ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ഈ ​മാ​സം 27നാ​ണ് ചി​ത്ര​ത്തി​ന്റ റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​ക്ക് ‘കേ​ര​ള സ്റ്റോ​റി’ എ​ന്ന് പേ​രി​ട്ട​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഭീ​ക​ര​വാ​ദം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കേ​ര​ള​വു​മാ​യി മാ​ത്രം ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ​യാ​കെ അ​പ​മാ​നി​ക്കു​ന്ന​തി​നും വ​ർ​ഗീ​യ ചേ​രി​തി​രി​വി​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ​രാ​തി.

സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും വ​ലി​യ രീ​തി​യി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ഹ​ര​ജി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.

സി​നി​മ​യു​ടെ ടീ​സ​റി​ലും ട്രെ​യി​ല​റി​ലു​മു​ള്ള ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ സെ​ൻ​സ​ർ ബോ​ർ​ഡി​ന്റെ പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി​ക്ക് മു​ന്നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും സി​നി​മ​യു​ടെ റി​ലീ​സ് അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ കോ​ട​തി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു വ​രെ ചി​ത്ര​ത്തി​ന്റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie Newscensor certificatePetition Filedhigh courtKerala Story movie
News Summary - Petition filed in High Court seeking cancellation of Kerala Story's censor certificate
Next Story