Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ സബ് രജിസ്ട്രാർ...

തിരൂർ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണത്തിന് തുടക്കം

text_fields
bookmark_border
തിരൂർ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണത്തിന് തുടക്കം
cancel
camera_alt

തി​രൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

തി​രൂ​ർ: തി​രൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് വേ​ണ്ടി തെ​ക്കും​മു​റി​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മു​മ്പ് സ​ബ്ജ​യി​ലി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഇ​വി​ടെ നി​ന്ന് മാ​റ്റി​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തോ​ടെ സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നി​ട​ക്കാ​ണ് ത​വ​രം​കു​ന്ന​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ തെ​ക്കും​മു​റി​യി​ൽ നാ​ല് സെ​ന്റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ 85 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.

കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രൂ​രി​ൽ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 14 സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും സ്വ​ന്തം കെ​ട്ടി​ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. തി​രൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ സി​ന്ധു ദി​നേ​ശ്, പി. ​ശാ​ന്ത, കെ.​പി. ഗി​രീ​ഷ് കു​മാ​ർ, കെ. ​പ്രീ​തി, ത​വ​രം​കു​ന്ന​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionbuildingsub-registrar office
News Summary - Construction of Tirur Sub-Registrar Office building begins
Next Story