Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരിമ്പിളിയം...

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം തുറന്നു

text_fields
bookmark_border
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്   സ്റ്റേഡിയം തുറന്നു
cancel

ഇ​രി​മ്പി​ളി​യം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റ​ജു​ല നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ.​പി.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന കാ​ര്യ​വ​കു​പ്പി​ന്റെ ‘ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് തു​റ​ന്ന് ന​ൽ​കി​യ ര​ണ്ടാ​മ​ത്തെ സ്റ്റേ​ഡി​യ​മാ​ണ് ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം.

പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം തു​ക​യാ​യ 50 ല​ക്ഷം രൂ​പ എം.​എ​ൽ.​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ശ​ത​മാ​നം തു​ക കാ​യി​ക വ​കു​പ്പി​ൽ നി​ന്നും അ​നു​വ​ദി​ച്ച് ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്.

105 മീ​റ്റ​ർ നീ​ള​വും 65 മീ​റ്റ​ർ വീ​തി​യു​മു​ള്ള ഗ്രൗ​ണ്ടാ​ണ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച​ത്. ഇ​ല​വ​ൻ​സ്, മ​ഡ് ഫു​ട്ബാ​ൾ കോ​ർ​ട്ട്, വോ​ളി​ബാ​ൾ കോ​ർ​ട്ട്, ക​ബ​ഡി കോ​ർ​ട്ട്, 515 മീ​റ്റ​ർ നീ​ള​ത്തി​ലും 5.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മു​ള്ള ഫെ​ൻ​സി​ങ്, 92 മീ​റ്റ​ർ നീ​ള​ത്തി​ൽ ത്രീ ​സ്റ്റെ​പ്പ് ഗാ​ല​റി, ആ​ർ.​ആ​ർ ബൗ​ണ്ട​റി​വാ​ൾ, ഗേ​റ്റ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച​ത്. താ​ഴെ ഭാ​ഗ​ത്ത് ചെ​യി​ൻ ലി​ങ്കും നെ​യ് ലോ​ൺ നെ​റ്റു​മാ​ണ്.

കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​വി. ആ​സാ​ദ് അ​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സി.​പി. ഉ​മ്മു​കു​ൽ​സു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ടി. മൊ​യ്തു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​സി. ഷ​മീ​ല, വി.​ടി. അ​മീ​ർ, എ.​പി. സു​ഫൈ​റ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടാ​യി മൗ​ലാ​ന ഫു​ട്ബാ​ൾ ക്ല​ബും നി​റ​മ​രു​തൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ത​മ്മി​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​വും ന​ട​ന്നു. കൂ​ട്ടാ​യി മൗ​ലാ​ന ഫു​ട്ബാ​ൾ ക്ല​ബ് ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചു. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് 92 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കു​റ്റി​പ്പു​റം പ​ക​ര​നെ​ല്ലൂ​രി​ലും സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grama panchayatstadiumIrimpiliyamopened
News Summary - Irimpiliyam Grama Panchayat Stadium opened
Next Story