കാളികാവ് വെന്തോടൻപടി മുത്തംതണ്ടിൽ ജലസമൃദ്ധി
text_fieldsകാളികാവ്: വി.സി.ബി കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ മുത്തം തണ്ടിൽ ജലസമൃദ്ധി. മൂന്നരക്കോടിയോളം രൂപ ചെലവിൽ മുത്തംതണ്ടിൽ പരിയങ്ങാട് പുഴക്ക് കുറുകെ നിർമിച്ച വി.സി.ബിയിലാണ് നാടിന്റെ കുടിവെളള ഭീഷണിയെ പ്രതിരോധിക്കാൻ ജല സമൃദ്ധിയൊരുക്കിയത്.
വേനലിൽ രണ്ടു മാസം കടുത്ത വരൾച്ച നേരിടുന്ന പ്രദേശത്ത് ഇതോടെ ശുദ്ധജലലഭ്യത സാധ്യമാകും എന്ന പ്രതീക്ഷയിലാണ് നാട്. ചോക്കാട്-കാളികാവ് പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വി.സി.ബി കം ബ്രിഡ്ജ് ഗതാഗതത്തിനും ഏറെ സൗകര്യമാണ്. പുഴയിൽ വി.സി.ബിയിൽ ഷട്ടർ സ്ഥാപിച്ചതോടെ അഞ്ഞൂറ് മീറ്ററിലധികം ദൂരത്ത് വെള്ളം സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പുഴയിൽ വെള്ളമുയർന്നതോടെ നാട്ടുകാർ സന്തോഷത്തിലാണ്. ഇതോടെ മാളിയേക്കൽ ഉലൻമട, വെന്തോടൻപടി പ്രദേശങ്ങളിലെ കിണറുകളിലെ ജലലഭ്യത ഉറപ്പാകും. ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വി.സി.ബി കം ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

