കൈയെഴുത്ത് മാഗസിനുകൾ പുറത്തിറക്കി
text_fieldsപൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ പുറത്തിറക്കിയ മാഗസിനുകളുമായി വിദ്യാർഥികളും അധ്യാപകരും
പൂപ്പലം: ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ 18 ക്ലാസ് മാഗസിനുകൾ പുറത്തിറക്കി. ഓരോ ക്ലാസിലെയും പ്രത്യേകം എഡിറ്റർമാർ ചേർന്നാണ് തയാറാക്കിയത്. മാഗസിനുകളുടെ പ്രകാശനം സ്കൂൾ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി നിർവഹിച്ചു. ഓരോ ലോവർ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് സംഘടിപ്പിച്ചത്.
മികച്ച മാഗസിനുകൾക്കുള്ള സമ്മാന വിതരണം നടന്നു. എം. മുംതാസ് അലി, പി.പി. ലത മല്ലിക ബാബുരാജ്, സി. വഹീദ, രശ്മി സനിൽ, സി.കെ. നസീറ, പി.കെ. നജുവ, എം.പി. മായ, എം. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

