Classifieds
COURT NOTICE
BEFORE THE HONOURABLE SUB COURT, THIRUVALLA
E.P.No.65/2024 In O.S.No. 17/2021
Plaintiffs/Decree Holders:
1. P.Radhakrishnan, S/o.Parames waran Peringala. P.O, Mulakuzha Village Now residing at:- Idaparampil Kausthubham House, Kozhuvalloor.P.O, Venmoney.
2. Sivadasan Sujay @ S.Sujay,
W/o. P.Radhakrishnan Of Do-
Defendants/Judgement Debtors :
1. Sunil Chakrapani, S/o. Cha krapani, Ushas Veedu, Thiruvalla Village, Thiruvalla Pathanamthitta Dist..
2: ANIL CHAKRAPANI, S/o. CHAKRAPANI, USHAS VEEDU, NEDUMPURAM (PO), THIRUVALLA VILLAGE, THIRUVALLA, PATHAN AMTHITTA
Notice to the Defendants/Judge ment Debtors
The Notice under Order XXI Rule 22 issued from the Court to the Judgement Debtor No. 1 in above numbered petition filed for execution of the Decree of Honourable Sub Court, Thiruvalla in O.S. 17/2021, was returned as he was abroad. So if the Defendant/Judgement debtor has any objection regarding the above numbered petition and E.A. 02/2025 filed along with it, for realization of ™557227/- from the amount deposited as balance sale consideration in the court; he should appear in this court on the next date of hearing of the case, which is 12th day of December 2025 at 11:00 AM and make an objection if any, otherwise, the above petition will be disposed of in the absence of 1st Judgement debtor.
Advocate for the plaintiff/Decree Holders :
K.SANTHOSH KUMAR Chengannur
Thiruvalla, 11th November 2025
കോഴിക്കോട്: ‘‘നാട്ടുകാരേ പ്രിയ വോട്ടർമാരേ, ന്റെ മാമൻമാരെ ങ്ങള് ജയിപ്പിക്കണേ...’’ സഹോദരങ്ങൾ ഒരേ വാർഡിൽ മുഖാമുഖം അങ്കത്തിനിറങ്ങിയപ്പോൾ വൈറലായത് ഇരുവർക്കും ആശംസകളർപ്പിച്ച് പാട്ടുപാടിയ മരുമകൻ. നാട്ടിൽ സുസമ്മതരായ മാമൻമാർക്ക് വോട്ടഭ്യർഥിക്കുകയും വിജയാശംസ നേരുകയും ചെയ്ത് ജെയ്സൽ നെരോത്ത് പാടി പോസ്റ്റ് ചെയ്ത പാട്ടാണ് വൈറലായത്.
കിഴക്കോത്ത് പഞ്ചായത്ത് രണ്ടാം വാർഡിലാണ് സഹോദരങ്ങളായ പൂക്കോട്ട് ഇസ്ഹാഖും അയ്യൂബും മത്സരിക്കുന്നത്. ഇസ്ഹാഖ് യു.ഡി.എഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിലും അയ്യൂബ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഗ്ലാസ് ചിഹ്നത്തിലുമാണ് മത്സരം.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കുമായി നിരവധി ഗാനങ്ങളും പാരഡി ഗാനങ്ങളും സംവിധാനം ചെയ്ത് റെക്കോഡ് ചെയ്തു കൊടുക്കലുണ്ട് എളേറ്റിൽ വട്ടോളിയിൽ വേവ് ക്രിയേഷൻ ആൻഡ് സൗണ്ട് എൻജിനീയറിങ് സ്റ്റുഡിയോ നടത്തുന്ന ജെയ്സൽ. നൂറുകണക്കിന് സ്ഥാനാർഥികൾക്ക് ഇതിനകം മ്യൂസിക് ട്യൂൺ ചെയ്തിട്ടുണ്ടെങ്കിലും വൈറലായത് മാമൻമാർക്കായി എഴുതി ശബ്ദം നൽകി റെക്കോഡ് ചെയ്ത ഗാനത്തിലൂടെയാണ്.
കക്ഷിരാഷ്ട്രീയത്തിനപ്പുറമാണ് കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമെന്ന സന്ദേശം നൽകി തനിനാടൻ ശൈലിയിലാണ് ജെയ്സൽ പാട്ട് ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടത്ത് മത്സരിച്ച പിണറായി വിജയനും പെരിന്തൽമണ്ണയിൽ മത്സരിച്ച നജീബ് കാന്തപുരത്തിനും ജെയ്സലും സംഘവും ഗാനം ചിട്ടപ്പെടുത്തി ട്യൂൺ ചെയ്ത് നൽകിയിരുന്നു. തങ്കയം ശശികുമാർ, ഷൈജു എകരൂൽ, നാഷാദ് പാറന്നൂർ, റഷീദ് പുന്നക്കൽ, ഷംസു എളേറ്റിൽ തുടങ്ങിയവരാണ് ജെയ്സലിന്റെ ടീം അംഗങ്ങൾ. സ്ഥാനാർഥികളായ ഇസ്ഹാഖിന്റെയും അയ്യൂബിന്റെയും സഹോദരി സൽമയുടെയും നെരോത്ത് മുഹമ്മദലിയുടെയും മകനാണ് ജെയ്സൽ.
KERALA RAJBHAVAN
(OFFICE OF THE CHANCELLOR, UNIVERSITY OF CALICUT)
NOTIFICATION
No:GS3-964/2024 Thiruvananthapuram, dated 03rd November, 2025.
Applications / Nominations are invited for the appointment
of Vice Chancellor in the University of Calicut as per the
provisions of the Calicut University Act 1975 & the UGC
Regulations, 2018. Detailed notification and the format of
the application can be downloaded from the website:
Last date of receipt of nomination/ application: 05.12.2025

കോടതി അറിയിപ്പ് - ആലുവ റെന്റ് കൺട്രോൾ കോർട്ടിൽ E.P.53/2025 / RCP: 7/2020
വിധി ഉടമസ്ഥൻ: കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ അങ്കമാലി ടിക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ.
വിധി കടക്കാരൻ: ആലുവ താലൂക്ക്, അങ്കമാലി മഞ്ഞപ്ര കരയിൽ, കിഴുത്തറ വീട്ടിൽ, പാപ്പച്ചൻ മകൻ 52 വയസ്സായ കെ.പി. ജിജു. ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
അന്യായപട്ടിക കെട്ടിട മുറിയിൽ നിന്നും പ്രതിയെ വീട്ടൊഴിപ്പിക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ വിധി നടത്ത് ഹർജിയിലെ നോട്ടീസ് പരസ്യം ചെയ്ത് പതിച്ചു നടത്തുവാൻ അനുവദിച്ച് 13.11.25 തീയതിക്ക് അവധി വെച്ചിട്ടുള്ളതും, ടി കേസിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം 13.11.25 തീയതി പകൽ 11 മണിക്ക് താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽ നമ്പർ വിധി നടത്ത് ഹർജി താങ്കളെ കൂടാതെ തീർപ്പ് കൽപിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിൻപ്രകാരം
ജിനോ കെ.പി.,
വിധി ഉടമസ്ഥൻഭാഗം അഡ്വക്കേറ്റ് (ഒപ്പ്)
14.10.2025,
ആലുവ.
അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർധന കുടുംബത്തിന് വൈദ്യുതി കണക്ഷൻ
അന്തിക്കാട്: കെ.എസ്.ഇ.ബി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതോടെ അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കകം അന്തിക്കാട്ടെ നിർധന കുടുംബത്തിലേക്ക് വൈദ്യുതി കണക്ഷൻ എത്തി. അന്തിക്കാട് നാലാം വാർഡ് സ്വദേശി താണിയത്ത് ജനാർദനന്റെ വീട്ടിലേക്കാണ് ഒറ്റ ദിവസം കൊണ്ട് വൈദ്യുതി എത്തിച്ച് പെരിങ്ങോട്ടുകര കെ.എസ്.ഇ.ബി ഓഫിസ് ജീവനക്കാർ മാതൃകയായത്.
സബ് എൻജിനീയർ എൻ.എം. ശ്യാമിന്റെയും സഹപ്രവർത്തകരുടെ പ്രവർത്തനവും ഒപ്പം അന്തിക്കാട് വില്ലേജിന്റെയും അന്തിക്കാട് അക്ഷയ കേന്ദ്രത്തിന്റെയും പിന്തുണയുമാണ് ഇതിനുപിന്നിൽ. തലയിൽ രക്തം കോട്ടായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടുടമ ജനാർദ്ദനന്റെ മകനെ വൈദ്യുതിയില്ലാത്ത വീട്ടിൽ എങ്ങിനെ കഴിയുമെന്ന ആശങ്കയറിഞ്ഞ സബ് എൻജിനീയർ ശ്യാം അപേക്ഷകനുമായി അക്ഷയയിലെത്തുകയായിരുന്നു. അക്ഷയയിൽനിന്ന് സർട്ടിഫിക്കറ്റ് കെ.എസ്.ഇ.ബി ഓഫിസിൽ എത്തി തൊട്ടുപിന്നാലെ ലൈൻമാരോടൊപ്പം അന്തിക്കാട്ടെ ജനാർദ്ദനന്റെ വീട്ടിലേക്ക്. രാത്രി എട്ടോടെ വീട്ടിൽ വൈദ്യുതി എത്തി. മാസങ്ങൾ എടുക്കുന്ന നടപടി ക്രമങ്ങൾ മണിക്കൂറുകൾക്കകം നൽകിയ മാതൃകയായ ഉദ്യോഗസ്ഥരെ അയൽവാസികളുൾപ്പടെ അഭിനന്ദിച്ചു. വൈദ്യുതി ജീവനക്കാരായ കെ.വി. രാജീവൻ, പി.ബി. പ്രകാശൻ, കെ.വി. സുരേഷ്. എന്നിവർ നേതൃത്വം നൽകി.
വാദികൾ: 1.ദേവികുളം താലൂക്ക്, മന്നക്കണ്ടം വില്ലേജ് ഇരുമ്പുപാലം കരയിൽ, മോളേൽ വീട്ടിൽ ജോൺ മകൻ സണ്ണി. M. J.
2.ആലുവ താലൂക്ക് നെടുമ്പാശ്ശേരി വില്ലേജ് കരിയാട് പൊന്നംപറമ്പ് കരയിൽ, തെക്കും കാട്ടിൽ ( വള്ളിയങ്ക തടത്തിൽ ), വർക്കി എബ്രഹാം മകൻ ഹാബേൽ.
2-ാം പ്രതി: ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജ്, പൊയിക്കാട്ടുശ്ശേരി കരയിൽ പൈനാടത്ത് വീട്ടിൽ ഏല്യാസ്മകൾ അശ്വതി ഏല്യാസ് ഇപ്പോൾ താമസം 46, Oakdale Ct, Kitchner ON N2P 259, Canada. ടി പ്രതിയെ തെര്യപ്പെടുത്തുന്നത് ശാശ്വത നിരാധന കൽപനയ്ക്കും മറ്റുമായി വാദികൾ ബോധിച്ചിട്ടുള്ള മേൽനമ്പർ കേസിലെ 2-ാം പ്രതിയായ താങ്കളുടെ സമൻസ്, നോട്ടീസ് മുതലായ ഉത്തരവുകൾ പരസ്യം ചെയ്ത പതിച്ചു നടത്തുവാൻ അനുവദിച്ച് 09.12.2025 തീയതിക്ക് അവധി വെച്ചിട്ടുള്ളതും, ടി കേസിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽനമ്പർ കേസ് താങ്കളെ കൂടാതെ തീർപ്പ് കൽപിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. ഉത്തരവിൻപ്രകാരം വാദിഭാഗം അഡ്വക്കേറ്റ് MARY TREASA P. L. BA, LLB. (ഒപ്പ്)
വൈപ്പിൻ: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി വീട്ടിൽ രഞ്ജിത് (രഞ്ജു- 42), നായരമ്പലം വാഴത്തറ വീട്ടിൽ ഋത്വിക് (35) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനും പള്ളത്താംകുളങ്ങര സ്വദേശിയുമായ അനന്തുവിന്റെ സുഹൃത്തായ ബിനിലിനെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.
ഞായറാഴ്ച രാത്രിയാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളായ ജിത്തൂസ്, ബിനിൽ, നോയൽ എന്നിവരും നോയലിന്റെ വീടിനുസമീപം സംസാരിച്ചുനിൽക്കവേ ബൈക്കിലെത്തിയ പ്രതികൾ ജിത്തൂസിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരികേൽപ്പിക്കുകയായിരുന്നു.
ആലപ്പുഴ: പുതിയ വാഹനത്തിന്റെ ടയർ തേഞ്ഞതുമായി ബന്ധപ്പെട്ട് ഷോറൂമിൽ പരാതി പറയാനെത്തിയ മുൻ എം.എൽ.എയുടെ മകനെതിരെ പൊലീസ് കേസ്. സി.കെ. സദാശിവന്റെ മകൻ കുപ്പപ്പുറം ചുങ്കപ്പുരയ്ക്കൽ സി.എസ്. പ്രവീണിനെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ആലപ്പുഴ ആറാട്ടുവഴിയിലെ മഹീന്ദ്ര ഷോറൂമിൽനിന്ന് ആറ് മാസംമുമ്പ് പ്രവീൺ പിക്കപ് വാൻ വാങ്ങിയിരുന്നു. എന്നാൽ, ടയർ വേഗം തേഞ്ഞതോടെ നിരവധി തവണ പരാതിപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഫോൺ വിളിക്കുമ്പോൾ ഉടൻ ടയർമാറ്റി നൽകാമെന്ന ഉറപ്പ് മാത്രമാണ് ലഭിച്ചത്. പരാതി നേരിട്ട് അന്വേഷിക്കാനെത്തിയപ്പോൾ പിക്കപ് വാൻ ഷോറൂമിലേക്ക് കൊണ്ടുപോയി.
വാഹനം ഷോറൂമിന് തടസ്സമുണ്ടാക്കുന്നുവെന്ന് കാട്ടി ഷോറും അധികൃതർ പൊലീസിൽ അറിയിച്ചു. തുടർന്ന് വഴിതടസ്സപ്പെടുത്തിയെന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, താൻ പറയുന്നത് കേൾക്കാൻപോലും തയാറാകാതിരുന്ന പൊലീസ് അപമാനിച്ചുവെന്നും വലിയകുറ്റംചെയ്ത പ്രതികളെപ്പോലെ ജീപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നുമാണ് പ്രവീണിന്റെ പരാതി. ഇതിനെതിരെ ജില്ല പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി. എന്നാൽ, പ്രവീണിന്റെ ആരോപണം തെറ്റാണെന്നും ഷോറൂമിന്റെ വഴി മുടക്കിയതിനാലാണ് കേസെടുത്തതെന്നും നോർത്ത് പൊലീസ് പറഞ്ഞു.
റംഷീന - ഹരജിക്കാരി
മുഹ്യുദ്ധീൻ റഫീക്ക്, 45 വയസ്സ്, S/o സിദ്ധീഖ്,
പൂളക്കുന്നത്ത് ഹൗസ്, അങ്ങാടി പി. ഒ,
പടിഞ്ഞാറങ്ങാടി, പട്ടാമ്പി താലൂക്ക്, പാലക്കാട് ജില്ല - എതിർകക്ഷി
(തൃത്താല പോലീസ് സ്റ്റേഷൻ പരിധി)
എതിർകക്ഷിക്കുള്ള നോട്ടീസ്
മേൽനമ്പിൽ എതിർകക്ഷിക്കുള്ള കല്പന ഓൺലൈൻ പത്രത്തിൽ പരസ്യം ചെയ്യുവാൻ കല്പിച്ച് 23-08-2025 തീയ്യതിക്കു വെച്ചിട്ടിലുള്ളതും മേൽ നമ്പറിൽ എതിർകക്ഷിക്ക് വല്ല ആക്ഷേപവും ഉണ്ടെങ്കിൽ സ്വന്തം നിലക്കോ, വക്കീൽ മുഖാന്തിരമോ അന്നേ ദിവസം രാവിലെ 11.00 AM നു കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്നും, അല്ലാത്ത പക്ഷം നിങ്ങളെ എക്സ് പാർട്ടിയാക്കി മേൽനമ്പർ ഹരജി വിധിയാവുന്നതാണെന്ന വിവരം ഇതിനാൻ അറിയിക്കുന്നു.
എന്ന് 22-08-2025
(ഒപ്പ്)
അഡ്വ. ഷാഹുൽ ഹമീദ് PT
പട്ടാമ്പി
കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ
Review Petition No. 3/2024
IN
O. S No. 292/2023
വാദി
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇടക്കുന്നം വില്ലേജിൽ ടി കരയിൽ പാറത്തോട് പി ഒ, പിൻ -686512 പൂവത്തുങ്കൽ വീട്ടിൽ ജോസഫ് മകൻ 51 വയസുള്ള റോയി ജോസഫ്, ടി. യാനു വേണ്ടി മുക്ത്യാർ ഏജന്റ്, ടി കരയിൽ പാറത്തോട് പി ഒ പിൻ -686512പ്ലാപ്പള്ളിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ 55വയസുള്ള സോമർ കുട്ടി സെബാസ്റ്റ്യൻ
പ്രതി
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇടക്കുന്നം വില്ലേജിൽ പാലപ്ര കരയിൽ പാറത്തോട് പോസ്റ്റലതിർത്തിയിൽ പിൻ -686512 പൂവത്തുങ്കൽ വീട്ടിൽ, ഷിന്റോ ജോസഫ് ഭാര്യ 38 വയസുള്ള ഷെറിൻ ഷിന്റോ
ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
17/03/2022 തീയതി വാദിയും പ്രതിയും ചേർന്ന് ഇടക്കുന്നം വില്ലേജിൽ ബ്ലോക്ക് നമ്പർ 3 ൽ റീ സർവ്വേ 324/3/18 ൽ പെട്ട 2.02 ആർ വസ്തു സംബന്ധിച്ച് ഉണ്ടാക്കിയ വാക്കാൽ ഉടമ്പടി കോടതി മുഖാന്തിരം ഊർജ്ജിതപ്പെടുത്തി പട്ടിക വസ്തു വാദി പേർക്ക് തീറാധാരം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനും ഇൻജങ്ഷൻ നിവൃത്തിക്കു മറ്റും നിങ്ങളെ പ്രതിയാക്കി ബോധിപ്പിച്ചിരുന്ന വ്യവഹാരം നിരസിച്ചുണ്ടായ ഉത്തരവ് റിവ്യൂ ചെയ്ത് ഉത്തരവാകുന്നതിന് ബോധിപ്പിച്ചിട്ടുള്ള റിവ്യൂ ഹർജി സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 04/07/25 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്ത പക്ഷം നിങ്ങളെ കൂടാതെ ടി ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു
പൊൻകുന്നം
03/06/2025
ഉത്തരവിൻ പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ് : ജസ്റ്റിൻ ഡേവിഡ് (ഒപ്പ് )
ബഹു: ഏറ്റുമാനൂർ കുടുംബ കോടതി മുമ്പാകെ
ഒ.പി.(Div) No: 1533/2024
I.A /2025
ഹർജിക്കാരൻ/വാദി
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ ചീരം ഞ്ചിറ പോസ്റ്റലതിർത്തിയിൽ (പിൻ: 686106) ഒലിക്കര ഹൗസിൽ ദേവസ്യ മാത്യൂ മകൻ 31 വയസ്സുളള നോബിൾ ദേവസ്യ.
എത്യഹർജിക്കാരി/ പ്രതി
ഇടുക്കി ജില്ലയിൽ ഉടുംമ്പുംചോല താലൂക്കിൽ മുണ്ടിയരുമ വില്ലേജിൽ പുഷ്പ കണ്ടം പോസ്റ്റലതിർത്തിയിൽ (പിൻ:685552 ) അടയ്ക്കനാട്ട് വീട്ടിൽ ജോസഫ് ജോസഫ് മകൾ 25 വയസ്സുളള അഞ്ജു ജോസഫ്, ഇപ്പോൾ താമസം C/o.തോമസ് മാത്യൂ, വാരിക്കാട്ട് ചിറ, പാത്തിക്കമുക്ക്, ചീരംഞ്ചിറ പി.ഒ, ചങ്ങനാശ്ശേരി, കോട്ടയം ജില്ല
എത്യഹർജിക്കാരിയെ തെര്യപ്പെടുത്തുന്നത്
ഹർജിക്കാരനും എത്യഹർജിക്കാരിയും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തി ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുളള മേൽ നമ്പർ കേസ്സ് 5/7/2025 തീയതി യിൽ അവധിക്ക് വച്ചിട്ടുള്ളതും ടി കേസ്സ് സംബന്ധിച്ച് എത്യഹർജിക്കാരിയ്ക്ക് ഏതെങ്കിലും ആക്ഷേപമുളള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എത്യഹർജി ക്കാരിയ്ക്ക് ആക്ഷേപമൊന്നുമില്ലെന്ന് കണ്ട് ടി കേസ്സ് തീർച്ചപ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊളളുന്നു.
ഉത്തരവിൻപ്രകാരം
18-06-2025
അഡ്വ.പി.അനിൽകുമാർ
ബഹു.ഏറ്റുമാനൂർ കുടുംബ കോടതി മുമ്പാകെOP No: 253/2024
I.A /2025
ഹരജിക്കാരൻ/ വാദി
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ മാമൂട് പോസ്റ്റലതിർത്തിയിൽ (പിൻ:6865 36)മറ്റത്തിൽ വീട്ടിൽ മാത്യു ഉലഹന്നാൻ മകൻ 37 വയസ്സുള അനൂപ് മറ്റത്തിൽ മാത്യു
എത്യഹർജിക്കാരി /പ്രതി
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നീലംപേരൂർ വില്ലേജിൽ ഈര പോസ്റ്റലതിർത്തിയിൽ (പിൻ: 68534) നടുവിലേകൈതാരം വീട്ടിൽ മാത്യു വർഗ്ഗീസ് മകൾ 31 വയസ്സുള്ള സ്റ്റെഫി മാത്യു
ഏത്യഹർജിക്കാരിയെ തെര്യപ്പെടുത്തുന്നത്
ഹർജിക്കാരനും എത്യഹർജിക്കാരിയും തമ്മിലുള്ള വിവാഹബന്ധം പുനഃസ്ഥാപിച്ചു കിട്ടുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുളള മേൽ നമ്പർ കേസ്റ്റ് 9 /7/2025 തീയതിയിൽ അവധിയ്ക്ക് വച്ചിട്ടുള്ളളതും ടി കേസ്സ് സംബന്ധിച്ച് എതിർഹർജിക്കാരിയ്ക്ക് ഏതെങ്കിലും ആക്ഷേപമുളള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊളേളണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എതിർ ഹരജിക്കാരിക്ക് ആക്ഷേപം ഒന്നുമില്ലെന്ന് കണ്ട് ടി. കേസ്സ് തീർച്ചപ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു
ഉത്തരവിൻ പ്രകാരം
അഡ്വക്കറ്റ് പി അനിൽകുമാർ
19-0-2025
ഏറ്റുമാനൂർ
കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ
2024 ൽ സിവിൽ നമ്പർ 125
വാദി :
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ പാമ്പുപാറ കരയിൽ ടി പി. ഒ. യിൽ പിൻ - 685555 നെടുംതകിടിയേൽ വീട്ടിൽ അവിര മകൻ 97 വയസുള്ള മാത്യു
പ്രതികൾ
1. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ കുറുവാമൂഴി കരയിൽ ടി പി. ഓ. യിൽ പിൻ -686509 നെടുംതകിടിയേൽ വീട്ടിൽ ജോർജ് ഭാര്യ ഉദ്ദേശം 71 വയസുള്ള അന്നമ്മ എന്ന് വിളിക്കുന്ന ആൻസി ജോർജ്
2. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 നെടുംതകിടിയേൽ വീട്ടിൽ ജോർജ് മകൻ ഉദ്ദേശം 48 വയസുള്ള അജീഷ് ജോർജ്
3. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 ടി വീട്ടിൽ ജോർജ് മകൻ ഉദ്ദേശം 46 വയസുള്ള അനീഷ് ജോർജ്
4. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 ടി വീട്ടിൽ ജോർജ് മകൾ ഉദ്ദേശം 44 വയസുള്ള അനു ജോർജ്
ടി 2 -ാം പ്രതിയെ തെര്യപ്പെടുത്തുന്നത്
കൂവപ്പള്ളി വില്ലേജിൽ സർവ്വേ 312/1A/1 ൽ പ്പെട്ട 1.53 Acre വസ്തുവിൽ അവകാശപ്രഖ്യാപനക്കും കാഞ്ഞിരപ്പള്ളി സബ് രജിസ്റ്ററിലെ 1609/1991, 1610/1991, 364/2011 എന്നീ പ്രമാണങ്ങൾ അസ്ഥിരപ്പെടുത്തുന്നതിനും ഇൻജംഗ്ഷൻ നിവൃത്തിക്കും മറ്റും നിങ്ങളെ 2 - ആം പ്രതിയാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 05/03/2025 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജറായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
ഉത്തരവിൻ പ്രകാരം
വാദി ഭാഗം അഡ്വക്കേറ്റ് : ജസ്റ്റിൻ ഡേവിഡ് (ഒപ്പ് )
പൊൻകുന്നം
19.11.2024






