Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightPalakkadchevron_rightറോഡിൽ ‘കരിമ്പ് ചുങ്കം’...

റോഡിൽ ‘കരിമ്പ് ചുങ്കം’ പിരിച്ച് കാട്ടാന

text_fields
bookmark_border
റോഡിൽ ‘കരിമ്പ് ചുങ്കം’ പിരിച്ച് കാട്ടാന
cancel

കോയമ്പത്തൂർ: റോഡിൽ ലോറി തടഞ്ഞ കാട്ടാന കരിമ്പ് കിട്ടിയതോടെ കലി കാട്ടാതെ കനിവോടെ വാഹനത്തെ കടത്തിവിട്ടു. സത്യമംഗലം-മൈസൂരു ദേശീയപാതയിൽ തമിഴ്നാട്-കർണാടക അതിർത്തിയിൽ ആസനൂറിന് സമീപം കാരപ്പള്ളം ഫോറസ്റ്റ് ചെക്പോസ്റ്റിലാണ് കാട്ടാന ലോറി തടഞ്ഞ് കരിമ്പുകെട്ടുകൾ ‘വസൂലാക്കി’യത്.

തലവടി കുന്നുകളിൽനിന്ന് കരിമ്പ് കയറ്റി സത്യമംഗലത്തെ സ്വകാര്യ പഞ്ചസാര മില്ലിലേക്ക് പോകുന്ന ലോറികൾ കടന്നുപോകുന്നത് കാരപ്പള്ളം ഫോറസ്റ്റ് ചെക്പോസ്റ്റ് വഴിയാണ്. ഞായറാഴ്ച രാവിലെ കരിമ്പ് കയറ്റിക്കൊണ്ടുപോകുന്ന ലോറികളിൽ ചിലത് സത്യമംഗലം ഭാഗത്തേക്ക് ചെക്പോസ്റ്റ് വഴി കടന്നുപോയി. ഈ സമയത്ത് ചെക്പോസ്റ്റിന് സമീപം കാട്ടിൽ അലഞ്ഞുനടന്ന ഒരു കാട്ടാന കരിമ്പ് കയറ്റിക്കൊണ്ടുപോകുന്ന ലോറിയുടെ മുന്നിൽ നിലയുറപ്പിച്ചു. ലോറി നിർത്തിയതോടെ അതിൽനിന്ന് അൽപം കരിമ്പുകെട്ടുകൾ തുമ്പിക്കൈ ഉപയോഗിച്ച് താഴെയിറക്കി. കരിമ്പ് തിന്ന ശേഷം കൂടുതൽ കരിമ്പുകെട്ടുകൾ എടുക്കാതെയും ലോറിയെയും ഡ്രൈവറെയും ആക്രമിക്കാതെയും പിന്മാറുകയായിരുന്നു. ചില ഡ്രൈവർമാർ ക്ഷമയോടെ ലോറി നിർത്തി കരിമ്പെടുക്കാൻ ആനകളെ അനുവദിക്കുന്നതിനാലാണ് ആനകളുടെ ആക്രമണം കുറയുന്നതെന്ന് പ്രദേശത്തെ വനം വാച്ചർമാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantSugarcanePalakkadlocalnews
News Summary - റോഡിൽ ‘കരിമ്പ് ചുങ്കം’ പിരിച്ച് കാട്ടാന; കരിമ്പ് കിട്ടിയതോടെ ലോറി സുരക്ഷിതമായി കടത്തിവിട്ടു
Next Story