തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയോ സ്ഥാനാർഥികളെ മത്സരിപ്പിക്കുകയോ ഇല്ലെന്ന് മുമ്പേ ജമാഅത്തെ ഇസ്ലാമി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കെ, യു.ഡി.എഫിന് ഭരണം ലഭിച്ചാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും സംഘടനയുടെ സാന്നിധ്യം സംഭവിച്ചുകൊള്ളണമെന്നില്ല. പിന്നെയാണ് ആഭ്യന്തര മന്ത്രിസ്ഥാനം ജമാഅത്തിനെ ഏൽപിക്കുമെന്ന പൊയ്വെടി!