Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൊ​ബൈ​ൽ ഏ​ർ​ലി...

മൊ​ബൈ​ൽ ഏ​ർ​ലി വാ​ണി​ങ് സി​സ്റ്റം; നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
മൊ​ബൈ​ൽ ഏ​ർ​ലി വാ​ണി​ങ് സി​സ്റ്റം; നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

ദോ​ഹ: രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മൊ​ബൈ​ൽ ഏ​ർ​ലി വാ​ണി​ങ് സി​സ്റ്റം വ​ഴി ല​ഭി​ക്കു​ന്ന അ​ല​ർ​ട്ടു​ക​ൾ (മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പു​ക​ൾ) ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നും ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​ർ​മ​പ്പെ​ടു​ത്തി.

അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഏ​ർ​ലി വാ​ണി​ങ് സി​സ്റ്റം വ​ഴി അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന നോ​ട്ടി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​ന​മാ​ണി​ത്. സൈ​ല​ന്റ് മോ​ഡി​ൽ ആ​ണെ​ങ്കി​ൽ പോ​ലും സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ ഫോ​ണി​ലു​മെ​ത്തും. ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ​രാ​ജ്യ​ത്തി​ന്റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്ന​താ​യി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ മൊ​ബൈ​ൽ ഏ​ർ​ലി വാ​ണി​ങ് സി​സ്റ്റ​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത, അ​ലേ​ർ​ട്ട് ലെ​വ​ലു​ക​ൾ, സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ന്ന വേ​ഗം എ​ന്നി​വ പ​രി​ശോ​ധി​ച്ച​താ​യും മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സാ​ധാ​ര​ണ അ​റി​യി​പ്പു​ക​ൾ​ക്കോ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ​ക്കോ വേ​ണ്ടി ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും, ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ് ആ​വ​ശ്യ​മാ​യ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilehome ministryQatar Newsgulf news malayalam
News Summary - Mobile Early Warning System; Home Ministry urges people to follow guidelines
Next Story