തീപിടിത്തത്തിൽ ഉദ്യോഗസ്ഥന്റെ മരണം; ആഭ്യന്തര മന്ത്രാലയം അനുശോചിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ മരിച്ച കേണൽ സൗദ് നാസർ അൽ ഖംസന്റെ നിര്യാണത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അനുശോചിച്ചു. സുലൈബിയ സെൻട്രൽ ജയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഒന്നാംനിലയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സ്ഫോടനമുണ്ടായെന്നും തുടർന്ന് തീപിടിത്തമുണ്ടായെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സൗദ് നാസർ അൽ ഖംസന്റെ കുടുംബത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

