Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ്യ​ത്തെ സു​ര​ക്ഷാ...

രാ​ജ്യ​ത്തെ സു​ര​ക്ഷാ സ്ഥി​തി തൃ​പ്തി​ക​ര​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
രാ​ജ്യ​ത്തെ സു​ര​ക്ഷാ സ്ഥി​തി തൃ​പ്തി​ക​ര​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

റി​യാ​ദ്: പ്രാ​ദേ​ശി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സു​ര​ക്ഷാ നി​ല പൂ​ർ​ണ​മാ​യും തൃ​പ്തി​ക​ര​മാ​ണെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും ദൈ​നം​ദി​ന ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​നു​ള്ളി​ൽ ക​ഴി​യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സു​ര​ക്ഷാ-​സേ​വ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​ക​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ അ​ല്ലാ​തെ​യോ കിം​വ​ദ​ന്തി​ക​ളും സ്ഥി​രീ​ക​രി​ക്കാ​ത്ത വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്കും അ​റി​യി​പ്പു​ക​ൾ​ക്കു​മാ​യി ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministrysecuritySituation
News Summary - Home Ministry says security situation in the country is satisfactory
Next Story