സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്തു ആഭ്യന്തര മന്ത്രാലയം
text_fieldsആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേർന്നു.മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരും സെക്ടർ മേധാവികളും പങ്കെടുത്തു.
പ്രവർത്തന പദ്ധതികളുടെ പുരോഗതി, അച്ചടക്കം, സന്നദ്ധത, സുരക്ഷാ സേവനങ്ങളുടെ കാര്യക്ഷത എന്നിവ ഉറപ്പാക്കുന്നതിന് മേഖലകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കൽ എന്നിവ യോഗം ചർച്ചചെയ്തു. സമൂഹത്തിൽ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ടീം വർക്കിന്റെ പ്രാധാന്യം, എല്ലാ മേഖലകളിലെയും പ്രകടനം മെച്ചപ്പെടുത്തൽ, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, സുരക്ഷാ പദ്ധതികളും പരിപാടികളും വികസിപ്പിക്കൽ എന്നിവ അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി യോഗത്തിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

