ലോകപ്രശസ്ത പർവതാരോഹകനും ബ്രിട്ടീഷ് സൈന്യത്തിലെ മുൻ ഗൂർഖ സൈനികനുമായ നിർമൽ ‘നിംസ്ദായ്’ പുർജ ഉൾപ്പെടെയുള്ളവരുടെ സംഘം പാകിസ്താനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ കൊല്ലപ്പെട്ടത് ഈയിടെയാണ്. ആ ഓർമകളിൽ നിൽക്കുമ്പോൾ, മഞ്ഞുമലകളിൽ ജീവിക്കണമെന്നും അവിടെത്തന്നെ മരിക്കണമെന്നും ആഗ്രഹിച്ച റോൾഡ് ആമുണ്ട്സന്റെ ജീവിതം മനസ്സിലെത്തും. ആ ഓർമകൾ തേടി ‘ആർട്ടിക്കിലേക്കുള്ള കവാടം’ എന്നറിയപ്പെടുന്ന നോർവേയിലെ ട്രോംസോ നഗരത്തിലെത്തിയ തായിരുന്നു ലേഖിക