തട്ടിപ്പുകേസിൽ മുൻ മാനേജർ പണം തിരിച്ചടക്കണം -കോടതി
text_fieldsദുബൈ: തട്ടിപ്പുകേസിൽ 10 ലക്ഷം ദിർഹമിലേറെ തിരിച്ചടക്കാൻ സ്വകാര്യ കമ്പനിയുടെ മുൻ മാനേജറോട് ഉത്തരവിട്ട് കോടതി. നാലുവർഷം തട്ടിപ്പുനടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഷീഷ സർവിസ് കമ്പനിയുടെ മുൻ മാനേജറായ സ്ത്രീയോട് തിരിച്ചടവിന് നിർദേശിച്ചത്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ മുൻ സെയിൽസ് മാനേജറും കാഷ്യറും കമ്പനിയുടെ സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിക്കുകയായിരുന്നു.
എന്നാൽ, രസീത് നൽകാത്ത രണ്ട് ഇടപാടുകൾ കണ്ടെത്തിയതിനെതുടർന്ന് ബ്രാഞ്ച് മാനേജർ വിശദ പരിശോധനക്ക് നിർദേശിക്കുകയായിരുന്നു. ഇതോടെ ഇത്തരം സംഭവങ്ങൾ ധാരാളമായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്ത ക്രിമിനൽ കേസിൽ കോടതി ഇവരെ കുറ്റക്കാരായി കണ്ടെത്തി വിധി പുറപ്പെടുവിച്ചു. നിലവിൽ സിവിൽ കേസിലാണ് 10 ലക്ഷം ദിർഹമിലേറെ തിരിച്ചടക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

