Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെ സ്വർണം പൂശൽ...

ശബരിമലയിലെ സ്വർണം പൂശൽ മുൻ ദേവസ്വം ഭരണസമിതിയും പ്രതികളായേക്കും

text_fields
bookmark_border
ശബരിമലയിലെ സ്വർണം പൂശൽ മുൻ ദേവസ്വം ഭരണസമിതിയും പ്രതികളായേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പം സ്വ​ർ​ണം പൂ​ശ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ​യും പ്ര​തി​ചേ​ർ​ക്കാ​ൻ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി). 2025ൽ ​ന​ട​ന്ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ടാ​ണ് ബോ​ർ​ഡ്​ മു​ൻ പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗ​ങ്ങ​ളാ​യി​രു​ന്ന എ. ​അ​ജി​കു​മാ​ർ, പി. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ​കൂ​ടി പ്ര​തി​ക​ളാ​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ ആ​റു​ പ്ര​തി​ക​ളാ​ണു​ള്ള​ത്. മൂ​ന്നു​പേ​രെ​കൂ​ടി ചേ​ർ​ക്കു​ന്ന​തോ​ടെ ഒ​മ്പ​ത്​ പ്ര​തി​ക​ളാ​കും.

സ​ന്തോ​ഷ് കു​മാ​ർ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ലും അം​ഗ​മാ​ണ്. ഒ​മ്പ​ത്​ പ്ര​തി​ക​ളു​ണ്ടാ​കു​മെ​ന്ന്​ എ​സ്.​ഐ.​ടി ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. ദ്വാ​ര​പാ​ല​ക ശി​ൽ​പം പൊ​തി​ഞ്ഞ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​ന്നൈ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ 2025ലെ ​ഭ​ര​ണ​സ​മി​തി അ​നാ​വ​ശ്യ തി​ടു​ക്കം കാ​ണി​ച്ച​താ​യും ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും എ​സ്.​ഐ.​ടി ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ന്​ പി​ന്നാ​ലെ ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യും വാ​തി​ലും ഇ​ള​ക്കി പ​ണി​ന​ട​ത്താ​ൻ അ​ന്ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് പ​ദ്ധ​തി​യി​ട്ടെ​ന്ന വി​വ​ര​ങ്ങ​ളും എ​സ്.​ഐ.​ടി​ക്ക്​ ല​ഭി​ച്ചു.

സ്പെ​ഷ​ൽ ക​മീ​ഷ​ണ​റെ അ​റി​യി​ക്കാ​തെ ദ്വാ​ര​പാ​ല​ക ശി​ൽ​പം അ​ഴി​ച്ച് സ്വ​ർ​ണം​പൂ​ശാ​ൻ ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ൽ കൊ​ടു​ത്തു​വി​ട്ട വി​വാ​ദം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കെ​യാ​ണ് ബോ​ർ​ഡ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തി​നാ​യി ഹൈ​കോ​ട​തി അ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ൽ​കാ​നും ബോ​ർ​ഡ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യെ​ന്ന് എ​സ്.​ഐ.​ടി ക​ണ്ടെ​ത്തി.

വാ​തി​ലി​ന്‍റെ ഏ​താ​നും സ്ക്രൂ ​ഇ​ള​കി​യ​ത്​ കാ​ര​ണ​മാ​ക്കി​യാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് പ​ദ്ധ​തി​യി​ട്ട​ത്. ഈ​യി​ടെ മ​രി​ച്ച കേ​സി​ലെ പ്ര​തി​യും ഡെ​പ്യൂ​ട്ടി ദേ​വ​സ്വം ക​മീ​ഷ​ണ​റു​മാ​യി​രു​ന്ന മു​രാ​രി ബാ​ബു​വാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ബോ​ർ​ഡി​ൽ സ​മ​ർ​പ്പി​ച്ച​ത്. അ​ത്​ അം​ഗീ​ക​രി​ച്ചു​ള്ള നീ​ക്ക​മാ​ണ്​ ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ​ത്.

അ​തി​നി​ടെ, ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടേ​യെ​ന്നാ​ണ്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​ കെ. ​ജ​യ​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. താ​ൻ അ​തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ന്വേ​ഷ​ണം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വ​ഴി​യേ ന​ട​ക്ക​ട്ടെ, സ​ഹ​ക​രി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodydevaswomSITplatingformerGoldSabarimala Gold Missing Row
News Summary - Former Devaswom Governing Body may also be accused in gold plating case at Sabarimala
Next Story