എം.ഡി.എം.എയുമായി മുൻ പൈലറ്റ് പിടിയിൽ
text_fieldsകോഴിക്കോട്: എം.ഡി.എം.എയുമായി മുൻ പൈലറ്റ് പിടിയിൽ. 814 ഗ്രാം എം.ഡി.എം.എയുമായാണ് കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ അർഷാദ് അലി എന്ന അജ്ജു(33) ആണ് ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്ന് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇയാളിൽനിന്ന് പിടിച്ചെടുത്ത എം.ഡി.എം.എക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരും. മുമ്പ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. നോയിഡയിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷം രൂപ നൽകി എം.ഡി.എം.എ വാങ്ങിയതെന്നാണ് ലഭിച്ച വിവരം.
ലഹരിമരുന്നു വിൽപനക്ക് ശേഷം ബാക്കി തുക നൽകാനായിരുന്നു ധാരണ. തുടക്കത്തിൽ സ്വന്തം ആവശ്യത്തിനായി എം.ഡി.എം.എ വാങ്ങി ഉപയോഗിച്ച ഇയാൾ സാമ്പത്തിക നേട്ടം മനസിലാക്കിയാണ് ലഹരിമരുന്നു വിൽപനയിലേക്ക് തിരിഞ്ഞതെന്നാണ് സൂചന. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

