കുവൈത്ത് ഗ്രൗണ്ട് ഫോഴ്സ് കമാൻഡറും യു.എസ് ആർമി സെൻട്രൽ ഗ്രൗണ്ട് ഫോഴ്സ് കമാൻഡറും യോഗം ചേർന്നു സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും യു.എസും കുവൈത്ത് സിറ്റി: സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും-യു.എസും. ഇതിന്റെ ഭാഗമായി കുവൈത്ത് ആർമി ഗ്രൗണ്ട് ഫോഴ്സ് കമാൻഡും, യു.എസ് ആർമി സെൻട്രൽ ഗ്രൗണ്ട് ഫോഴ്സ് കമാൻഡും ശനിയാഴ്ച പരിശീലന യോഗം ചേർന്നതായി ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. കുവൈത്ത് ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ സുവൈദിയും യു.എസ് ആർമി സെൻട്രൽ ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പാട്രിക് ഫ്രാങ്കും യോഗത്തിൽ പങ്കെടുത്തു. സൈനിക സഹകരണം വർധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും പോരാട്ട സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗം. 2025-26 സീസണിലേക്കുള്ള സംയുക്ത പരിശീലന പ്രവർത്തനങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.