ഗതാഗതരംഗത്തെ സഹകരണം; ഖത്തർ-സൗദി അറേബ്യ ഗതാഗത മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി സൗദിയുടെ ഗതാഗത മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗതാഗത മേഖലയിലെ സഹകരണങ്ങൾ അടക്കം വിവിധ വിഷയങ്ങൾ ചർച്ചചെയ്ത് ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി സൗദി അറേബ്യയുടെ ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത മേഖലയിലെ ഉഭയകക്ഷി സഹകരണങ്ങളെക്കുറിച്ചും ലോജിസ്റ്റിക് സേവനങ്ങൾ ഉൾപ്പെടെ, ഈ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചചെയ്തു. ഇരു രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ ബന്ധം ഉപയോഗപ്പെടുത്തി, സുസ്ഥിര ഗതാഗതം ശക്തിപ്പെടുത്താനുള്ള പൊതുവായ അവസരങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഖത്തർ ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അബ്ദുല്ല അൽ മഅദീദ്, ഖത്തറിലെ സൗദി അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ ആൽ സുഊദ്, സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയം സഹമന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് എന്നിവരും ഇരു രാജ്യങ്ങളിൽനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

