സംയുക്ത ടൂറിസം സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ബഹ്റൈനും
text_fieldsബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫിയുമായി ഒമാൻ പ്രതിനിധി
ഹുജൈജ ബിൻത് ജഅ്ഫർ അൽ സഈദ് നടത്തിയ കൂടിക്കാഴ്ച
മനാമ: ബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, ബഹ്റൈനി-ഒമാനി സംരംഭക അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഹുജൈജ ബിൻത് ജഅ്ഫർ അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാര മേഖലയിലെയും സാമ്പത്തിക മേഖലയിലെയും സംയുക്ത പദ്ധതികൾക്ക് സഹകരണം ഉറപ്പാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അഹമ്മദ് സബാഹ് അൽ സല്ലൂമും മറ്റ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ആഴത്തിലുള്ള ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ടൂറിസം, സാമ്പത്തികപദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. സാമ്പത്തികവളർച്ചയുടെ പ്രധാന ഘടകമായ ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും പങ്കുവെച്ചു.
ബഹ്റൈനുമായുള്ള ശക്തമായ ബന്ധത്തിൽ അഭിമാനമുണ്ടെന്ന് ഹുജൈജ ബിൻത് ജഅ്ഫർ ബിൻ സൈഫ് അൽ സഈദ് പറഞ്ഞു. ടൂറിസംമേഖലയെ വികസിപ്പിക്കാനും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കാനുമായി ഉഭയകക്ഷി സഹകരണം വിപുലീകരിക്കാൻ ടൂറിസം മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

