സാങ്കേതിക, നിക്ഷേപ സഹകരണം വർധിപ്പിക്കാൻ ഒമാനും തുർക്കിയയും
text_fieldsഒമാൻ-തുർക്കിയ അധികൃതർ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഊർജമേഖലകളുടെ വിശാലമായ ശ്രേണിയിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക, നിക്ഷേപ സഹകരണം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ധാരണപത്രത്തിൽ ഒമാനും തുർക്കിയയും ഒപ്പുവെച്ചു. എണ്ണ, വാതകം, ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) വ്യാപാരം, പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത, ഇതര ഇന്ധനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, കാർബൺ ക്യാപ്ചർ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ സുപ്രധാന മേഖലകൾ കരാർ ഉൾക്കൊള്ളുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പദ്ധതികൾ വികസിപ്പിക്കുന്നതിലെ സഹകരണവും വൈദഗ്ധ്യത്തിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകളും ധാരണപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

