തപാൽ, ടെലി കമ്യൂണിക്കേഷൻസ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ജി.സി.സി
text_fieldsഗൾഫ് സഹകരണ കൗൺസിൽ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽ
പങ്കെടുത്തവർ
ദോഹ: തപാൽ, ടെലികമ്യൂണിക്കേഷൻസ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും അതിവേഗം വളരുന്ന ഈ സുപ്രധാന മേഖലകളിലെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് മുന്നേറുന്നതിനും ലക്ഷ്യമിട്ട് കുവൈത്തിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറിമാരുടെ 31ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. യോഗത്തിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) പ്രസിഡന്റ് എൻജിനീയർ അഹ്മദ് ബിൻ അബ്ദുല്ല അൽ മുസ്ലിമാനിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളിലെ തപാൽ, ടെലികമ്യൂണിക്കേഷൻസ് മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഡിജിറ്റൽ പരിവർത്തനത്തിന് അനുസരിച്ച് മുന്നേറുന്നതിനും മേഖലയിലെ സുസ്ഥിര വികസനവും നൂതനാശയങ്ങളും മെച്ചപ്പെടുത്തുന്നതിനും സംയുക്ത ശ്രമങ്ങൾ തുടരണമെന്ന് ചർച്ചകളിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
പ്രാദേശിക വികസനത്തിനും ഏകീകരണം ശക്തിപ്പെടുത്തുന്നതിനും തപാൽ, ടെലികമ്യൂണിക്കേഷൻസ് മേഖലകളിലെ ജി.സി.സി സഹകരണം വർധിപ്പിക്കണമെന്ന് യോഗത്തിലെ പങ്കെടുത്ത കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് എൻജിനീയർ അഹ്മദ് ബിൻ അബ്ദുല്ല അൽമുസ്ലെമാനി ആവശ്യപ്പെട്ടു.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സി.ആർ.എയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുമായി യോജിച്ചുപോകുന്നതാണിത്. തപാൽ, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ ഖത്തറിന്റെ പ്രാദേശിക, അന്തർദേശീയ നില മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനത്തിനും നൂതനാശയങ്ങൾക്കും വേണ്ടിയുള്ള ഒരു പൊതുവേദിയായി ജി.സി.സി സഹകരണത്തെ മാറ്റുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

