Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നിങ്ങൾ എന്തുവാ...

‘നിങ്ങൾ എന്തുവാ പാപ്പിക്കുന്നേ...’; പണിമുടക്ക് ദിവസം സ്കൂളിലെത്തിയ അധ്യാപകരോട് തട്ടിക്കയറി പി.ടി.എ പ്രസിഡന്‍റ്

text_fields
bookmark_border
‘നിങ്ങൾ എന്തുവാ പാപ്പിക്കുന്നേ...’; പണിമുടക്ക് ദിവസം സ്കൂളിലെത്തിയ അധ്യാപകരോട് തട്ടിക്കയറി പി.ടി.എ പ്രസിഡന്‍റ്
cancel
camera_alt

സ്കൂളിലെത്തിയ സമരാനുകൂലികൾ അധ്യാപകരുമായി തർക്കത്തിൽ

Listen to this Article

പത്തനാപുരം (കൊല്ലം): പട്ടാഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരോട് പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എത്തിയ സമരാനുകൂലികൾ തട്ടിക്കയറി. മര്യാദ കാണിക്കണമെന്നും, ഒപ്പിട്ടാൽ നാല് മണിവരെ ഇവിടെ ഇരുന്നോണമെന്നും സംഘം ഭീഷണി മുഴക്കി. പത്തോളം വരുന്ന സി.പി.എം, സി.ഐ.ടി.യു പ്രവർത്തകരാണ് സ്കൂളിലെ ഓഫീസിൽ എത്തിയത്. ഇനി മുതൽ പത്തു മണി കഴിഞ്ഞ് എത്തുന്ന അധ്യാപകരെ ഒപ്പിടാൻ അനുവദിക്കില്ലെന്നും, ഞങ്ങൾക്ക് വേറെ പണിയൊന്നുമില്ലെന്നും ഇവിടെ വന്ന് ഓരോരുത്തരായി ഇക്കാര്യം നോക്കുമെന്നുമാണ് സമരാനുകൂലികൾ ഭീഷണി സ്വരത്തിൽ പറഞ്ഞത്.

ഇതിനിടെയാണ് പി.ടി.എ പ്രസിഡന്റ് അധ്യാപകനോട് തട്ടി കയറിയത്. ‘നിങ്ങളെന്തുവാ പാപ്പിക്കുന്നേ’യെന്ന് പരിഹസിച്ച സമരാനുകൂലികൾ നാല് മണി കഴിയാതെ ആരും പുറത്തിറങ്ങിയേക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഹാരം കഴിക്കാൻ പുറത്തേക്ക് ഇറങ്ങിയ അധ്യാപകരെയാണ് സമരാനുകൂലികൾ വളഞ്ഞുനിന്ന് ഭീഷണിപ്പെടുത്തിയത്. സംഭവ സമയത്ത് സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ല. പണിമുടക്ക് ആയിരുന്നതിനാൽ വിദ്യാർഥികൾ എത്തിയിരുന്നില്ല. എന്നാൽ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അധ്യാപകർ സ്കൂളിൽ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national strikeKerala News
News Summary - PTA President assaults teachers who came to school on strike day
Next Story