15 വർഷത്തെ കാൻസർ പോരാട്ടം, ഇപ്പോൾ വിറ്റിലിഗോയും; മനോധൈര്യത്തിന്‍റെ മറുവാക്കായി മമ്ത മോഹൻദാസ്
text_fieldsമമ്ത മോഹൻദാസ്
മലയാളികൾക്ക് മനോധൈര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും മറുവാക്കാണ് നടി മമ്ത മോഹൻദാസ്. തന്‍റെ 24-ാം വയസ്സിൽ ഹോഡ്ജ്കിൻസ് ലിംഫോമ എന്ന കാൻസർ പിടിപ്പെട്ട മമ്ത തന്‍റെ ജീവിതം രോഗത്തിന് മുമ്പിൽ അടിയറവ് വെക്കാൻ തയാറായിരുന്നില്ല. ഒരിക്കലല്ല, രണ്ടുതവണയാണ് മമ്ത കാൻസറിനെ പോരാടി ജയിച്ചത്. ഇതിനിടെ വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. ഇപ്പോഴിതാ 24-ാം വയസിൽ തനിക്ക് കാൻസർ വന്നുവെന്നും 28-ാം വയസിൽ ട്രാൻസ്പ്ലാന്റ് ചെയ്‌തതായും മംമ്ത പറഞ്ഞു. എന്നാൽ അന്ന് എഗ് ഫ്രീസിങ്ങിനെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞില്ലെന്നും അതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ ചോദിക്കാതിരുന്നതിനാൽ ആണ് പറയാതിരുന്നതെന്ന് നിസാരമായി പറഞ്ഞെന്നും നടി വെളിപ്പെടുത്തി.
'24 -ാം വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തുന്നത്. ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു തന്നിട്ടില്ല. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. നിങ്ങൾ ചോദിച്ചല്ല എന്നാണ് ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നത്. നമ്മൾക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ പിഴവുകളുണ്ട്' നടിയുടെ ഈ വെളിപ്പെടുത്തൽ ഏറെ വേദന ജനകമായിരുന്നു. ജീവിതത്തിലെ വേദനകളെ കരുത്തോടെ നേരിട്ട താരത്തിന് ബഹുമാനമറിയിക്കുകയാണ് ആരാധകർ.
2009ൽ ശരീരത്തിലെ ലിംഫ് നോഡുകളെ ബാധിക്കുന്ന ഒരു തരം കാൻസറായ ഹോഡ്ജ്കിൻസ് ലിംഫോമയാണ് നടിയെ ബാധിച്ചത്. അന്ന് സിനിമയയിൽ അരങ്ങേറ്റം കുറിച്ച സമയമായിരുന്നു. വെറും 24 വയസ്സുമാത്രമായിരുന്നു പ്രായം. ശസ്ത്രക്രിയകൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന മമ്തയെ പിന്നീട് 2013ൽ വീണ്ടും രോഗം ബാധിച്ചു. പിന്നീട് 10 വർഷത്തോളം ജീവിതത്തോടും അതിജീവനത്തോടുമുള്ള പോരാട്ടമായിരുന്നു. ജീവിതത്തിൽ തളർന്നുപോകാൻ നടി തയാറായിരുന്നില്ല. 2016ലാണ് അമേരിക്കയിലേക്ക് താമസം മാറിയത്. അവിടെ തുടർച്ചയായ ചികിത്സകൾക്ക് വിധേയയായി. പിന്നീട് പലർക്കും കാൻസറിനെ മനോധൈര്യത്തോടെ നേരിടാൻ പ്രചോദനമായി മമ്ത മോഹൻദാസ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

