Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറച്ച നിലപാടുകളുമായി...

ഉറച്ച നിലപാടുകളുമായി മനോജ്​ തിവാരി ഇനി അധികാരത്തി​െൻറ നടുത്തളത്തിൽ; മന്ത്രിപദവിയിൽ 'ഗാർഡെടുത്ത്​' മുൻ ക്രിക്കറ്റർ

text_fields
bookmark_border
Manoj Tiwary
cancel

കൊൽക്കത്ത: കളിമൈതാനങ്ങളിലെ നടുമുറ്റങ്ങളിൽനിന്ന്​ തകർപ്പൻ വിജയങ്ങളിലേക്ക്​ റണ്ണുകളെയ്​തുവിട്ട കരു​േത്താടെ മനോജ്​ തിവാരി പശ്ചിമ ബംഗാളിൽ അധികാരത്തി​െൻറ നടുത്തളത്തിലേക്ക്​. മാറിയ സാഹചര്യങ്ങളിൽ രാജ്യത്തെ അധികാരശക്​തികളോട്​ കൂട്ടുകൂടാൻ ക്രിക്കറ്റർമാരടക്കമുള്ള സെലിബ്രിറ്റികൾ തിരക്കുകൂട്ടുന്ന കാലത്താണ്​ മനോജ്​ തിവാരി എന്ന മുൻ ഇന്ത്യൻ താരം ഫാഷിസത്തിനെതിരെ അടിയുറച്ച നിലപാടുകൾ കൊണ്ട്​ ശ്രദ്ധേയനായത്​. പണവും അധികാരഗർവു​മെല്ലാം മേളിച്ച്​ ബി.ജെ.പി ബംഗാളിലേക്ക്​ പടഹകാഹളം മു​ഴക്കിയെത്തിയ നാളിലും മമത ബാനർജിക്കുപിന്നിൽ തൃണമൂലി​െൻറ മുന്നണിപ്പോരാളിയായി തിവാരി നിലകൊണ്ടു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി ഹൗറ ജില്ലയിലെ ശിവ്​പൂർ മണ്ഡലത്തിൽ മത്സരിച്ച മനോജ്​ തിവാരി 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്​ വിജയിച്ചത്​. ഒടുവിൽ തിങ്കളാഴ്​ച സത്യപ്രതിജ്​ഞ ചെയ്​ത 43 തൃണമൂൽ കോൺഗ്രസ്​ മന്ത്രിമാരിൽ 35കാരനായ ഈ ക്രിക്കറ്റ്​ താരമുണ്ട്​. 24 കാബിനറ്റ്​ മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ്​ സത്യപ്രതിജ്​ഞ ചെയ്​തത്​.​ പുതിയ ഇന്നിങ്​സിൽ ബംഗാളി​െൻറ കായിക മ​ന്ത്രിയാകും തിവാരിയെന്നാണ്​ സൂചന.


ഐ.പി.എല്ലിനിടെ കൊൽക്കത്ത നെറ്റ്​റൈഡേഴ്​സ്​ ടീം ക്യാപ്​റ്റൻ ഗൗതം ഗംഭീറിനൊപ്പം മനോജ്​ തിവാരി (ഫയൽ ചിത്രം)

2008 മുതൽ 2015 വരെയായി 12 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട മനോജ്​ തിവാരി മൂന്ന്​ ട്വൻറി20 മത്സരങ്ങളിലും ദേശീയ ജഴ്​സിയണിഞ്ഞു. ഏകദിനങ്ങളിൽ ഒരു സെഞ്ച്വറിയടക്കം 287 റൺസടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്​. 119 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങളിൽ 27 സെഞ്ച്വറിയടക്കം 8,752 റൺസാണ്​ സമ്പദ്യം. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​​, റൈസിങ്​ പുണെ സൂപ്പർജയൻറ്​സ്​, കിങ്​സ്​ ഇലവൻ പഞ്ചാബ്​ എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എൽ ഫൈനലിൽ ഡ്വെയ്​ൻ ​ബ്രാവോക്കെതിരെ കൊൽക്കത്തയെ കിരീടത്തിലെത്തിച്ച വിജയറൺ തിവാരിയുടെ ബാറ്റിൽനിന്നായിരുന്നു.

തിവാരിക്ക്​ പുറമെ മുൻ ഐ.പി.എസ്​ ഓഫിസർ ഹുമയൂൺ കബീർ, വനിതാ നേതാവ്​ സിയൂലി സാഹ എന്നിവരും സത്യപ്രതിജ്​ഞ ചെയ്​തു. കാബിനറ്റ്​ മന്ത്രിമാരായി പാർഥ ചാറ്റർജി, അരൂപ്​ റോയി, ബങ്കിം ചന്ദ്ര ഹസ്​റ, സുപ്രത മുഖർജി, മാനസ്​ രഞ്​ജൻ, ഭൂനിയ, സൗമെൻ കുമാർ മഹാപത്ര, മോളോയ്​ ഘട്ടക്​, അരൂപ്​ ബിശ്വാസ്​, അമിത്​ മിത്ര, സാധൻ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക്​ തുടങ്ങിയവരും തിങ്കളാഴ്​ച സത്യപ്രതിജ്​ഞ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian CricketerManoj TiwaryBengal MinisterAssembly Election 2021
News Summary - Manoj Tiwary sworn in as Bengal state minister
Next Story