ബംഗാളിലെ ബി.ജെ.പി എം.എൽ.എ മാരിൽ പകുതിയിലേറെ പേരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ട്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരിൽ പകുതിയിലേറെയും പേർ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് റിപ്പോർട്ട്.
മമതമ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിെൻറ സീറ്റിൽ ജയിച്ചവരിൽ മൂന്നിലൊന്ന് എം.എൽ.എ മാരും ക്രിമനൽ കേസുകളിലെ പ്രതികളാണ്. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസിെൻറ (എ.ഡി.ആർ) റിപ്പോർട്ടിലാണ് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ പറ്റിയുള്ള കണ്ടെത്തലുകൾ ഉള്ളത്.
ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥികളിൽ 91 പേരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്. ടി.എം.സിയുടെ എം.എൽ.എ മാരിൽ 43 ശതമാനവും ക്രിമനലുകൾ ആണെന്ന് സാരം.
അതെ സമയം ബി.ജെ.പി എം.എൽ.എമാരിലെ ക്രിമിനൽ കേസിലെ പ്രതികളുടെ കണക്കുകൾ എടുക്കുേമ്പാൾ 65 ശതമാനം ആയി കുത്തനെ വർദ്ധിക്കുകയാണ്. ജയിച്ച 77 പേരിൽ 50 ഉം ക്രിമനൽ കേസുകളിലെ പ്രതികളാണെന്ന് റിപ്പോർട്ട് പറയുന്നു.
ഇരുപാർട്ടികൾക്കും പുറമെ ഒരു സ്വതന്ത്ര എം.എൽ.എയും ക്രിമനൽ കേസിലെ പ്രതിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫലം പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവരിൽ 142 പേരും അതായത് സംസ്ഥാനത്തെ എം.എൽ.എ മാരിൽ 49 ശതമാനവും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് സാരം.കൊലപാതകം,കൊലപാതക ശ്രമം, തട്ടിക്കൊട്ടുപോകൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റിലാകാനുംഅഞ്ച് വർഷവും അതിലേറെയും ശിക്ഷ ലഭിക്കാനും വകുപ്പുള്ള കുറ്റകൃത്യങ്ങളാണ് എം.എൽ.എ മാരുടെ മേൽ ചുമത്തിയിരിക്കുന്നത്.
2016 ലെ കണക്കുകൾ പ്രകാര്യം 293 ൽ 107 പേരാണ് ക്രിമിനൽ കേസിലെ പ്രതികളായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.