മുഖ്യമന്ത്രിക്കസേരയിൽ വേറൊരാൾ വന്നുകയറാനുള്ളത് പൂജ്യനീയ സുരേന്ദ്രൻജിയാണ്. 35 സീറ്റുകിട്ടിയാൽ മന്ത്രിസഭയുണ്ടാക്കാമെന്ന് അദ്ദേഹം നേരത്തേതന്നെ പറഞ്ഞതാണ്. കണക്കിന്റെ കണ്ണുകണ്ട ആളാണ് സുരേന്ദ്രൻജി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ കാശിന്റെ കണക്കും സീറ്റിന്റെ കണക്കും അദ്ദേഹം തനിച്ചാണ് നോക്കിയിരുന്നത്...