ഇറാനെ ആക്രമിക്കാൻ സഹായം: സർക്കാർ തീരുമാനത്തെ ഭൂരിഭാഗം ബ്രിട്ടീഷുകാരും എതിർക്കുന്നതായി സർവേ
text_fieldsലണ്ടൻ: ഇറാനെതിരായ യു.എസ് ആക്രമണത്തെയും ഇതിനായി സൈനിക താവളങ്ങൾ നൽകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെയും ഭൂരിപക്ഷം ബ്രിട്ടീഷുകാരും എതിർക്കുന്നുവെന്ന് സർവേ. യൂഗവ് നടത്തിയ അഭിപ്രായ സർവേയിലാണ് പൗരൻമാർ തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയത്.
ഇറാനെതിരായ യുഎസ് സൈനിക നടപടിയെ 28 ശതമാനം ബ്രിട്ടീഷുകാർ പിന്തുണക്കുമ്പോൾ 49% പേർ എതിർപ്പുമായി രംഗത്തുണ്ട്. ബ്രിട്ടീഷ് വ്യോമതാവളങ്ങൾ യു.എസിന് ഉപയോഗിക്കാൻ അനുവദിക്കുന്നതിനെ 50% പേർ എതിർക്കുന്നു. 30% പേർ മാത്രമാണ് ഈ നീക്കത്തെ പിന്തുണക്കുന്നത്. പ്രതികരിച്ചവരിൽ 11% പേർ മാത്രമാണ് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തെ ശക്തമായി പിന്തുണയ്ക്കുന്നത്.
ഇറാനെ ആക്രമിക്കാൻ യു.എസിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഞായറാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവേ ഫലം പുറത്തുവന്നത്. ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർസിയയിലുള്ള യുകെ-യുഎസ് സംയുക്ത താവളത്തിന്റെ ഉപയോഗം ബ്രിട്ടൻ ആദ്യം തടഞ്ഞിരുന്നു. ഇറാനെതിരായ ബ്രിട്ടൻ ആക്രമണ പ്രവർത്തനങ്ങളിൽ ചേരുന്നില്ലെന്നും സ്റ്റാർമർ ഊന്നിപ്പറഞ്ഞു. ‘ബ്രിട്ടീഷ് താവളങ്ങളുടെ ഉപയോഗം പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രമായിരിക്കും. യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ ഞങ്ങൾ ചേരില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

