ഐക്യദാർഢ്യം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, വ്ളാദിമിർ പുടിൻ
ദോഹ: സംഘർഷം തുടരുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു മേഖലയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്തു. സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഇരുവരും സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പിരിമുറുക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാൻ ആക്രമണത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പുടിൻ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് എല്ലാ പിന്തുണയും അറിയിച്ചു.
കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും വിവിധ മേഖലകളിൽ അവയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

