Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്റെ യൂറോപ്യൻ...

ട്രംപിന്റെ യൂറോപ്യൻ പ്രതീക്ഷകൾ പാളുന്നു? ജർമനി പോലും ഖാംനഇയെ വധിച്ച ആക്രമണത്തെക്കുറിച്ച് അറിയുന്നത് മിനിറ്റുകൾ മുമ്പ്

text_fields
bookmark_border
ട്രംപിന്റെ യൂറോപ്യൻ പ്രതീക്ഷകൾ പാളുന്നു? ജർമനി പോലും ഖാംനഇയെ വധിച്ച ആക്രമണത്തെക്കുറിച്ച് അറിയുന്നത് മിനിറ്റുകൾ മുമ്പ്
cancel
camera_altട്രംപിനെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്

ല​ണ്ട​ൻ: വ്യാ​പാ​ര യു​ദ്ധ​വും പി​റ​കെ ഗ്രീ​ൻ​ല​ൻ​ഡ് അ​ധി​​നി​വേ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ളും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ യൂ​റോ​പ്യ​ൻ ബ​ന്ധ​ങ്ങ​ൾ ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ പ​റ​ഞ്ഞ് ശ​രി​യാ​ക്കാ​മെ​ന്ന ട്രം​പി​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കു​ന്നോ? ഏ​റ്റ​വു​മൊ​ടു​വി​ൽ യു.​എ​സി​ന്റെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് താ​വ​ള​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ നി​ല​പാ​ടെ​ടു​ത്ത​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ക്കു​ന്ന​ത്.

ആ​കാ​ശ​ത്തൂ​ടെ​യു​ള്ള ഭ​ര​ണ​മാ​റ്റ​ത്തി​ൽ താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു സ്റ്റാ​ർ​മ​ർ യു.​എ​സ് വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. പി​ന്നീ​ട്, ഇ​റാ​ൻ മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തി​രു​ത്തി​യെ​ങ്കി​ലും നി​രു​പാ​ധി​ക പി​ന്തു​ണ​യി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്റി​ലും മു​മ്പ് ഇ​റാ​ഖി​ൽ ചെ​യ്ത അ​ബ​ദ്ധ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​റാ​ൻ ​ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച ത​ന്റെ ആ​ധി​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​രു​ന്നു.

സ്​​പെ​യി​നും യു.​എ​സി​നെ​തി​രെ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യ​താ​ണ്. ഇ​റാ​നി​ലെ യു.​എ​സ്-​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് ഇ​ത് അ​പ​ക​ട​ക​ര​മാ​യ സൈ​നി​ക ഇ​ട​പെ​ട​ലാ​ണെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച​ത്. യു.​എ​ൻ ഉ​ട​മ്പ​ടി​ക​ൾ​ക്ക​പ്പു​റ​ത്ത് ത​ങ്ങ​ളു​ടെ താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ല​പാ​ടെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് തെ​ക്ക​ൻ സ്​​പെ​യി​നി​ലെ താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് 15 യു.​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ സ്ഥ​ലം വി​ടേ​ണ്ടി​വ​ന്നു. ഇ​വ​യി​ൽ പ​കു​തി​യും പി​ന്നീ​ട് ജ​ർ​മ​നി​യി​ൽ ഇ​റ​ങ്ങി.

ജ​ർ​മ​നി, ഫ്രാ​ൻ​സ് എ​ന്നി​വ ഇ​റാ​നെ​തി​രെ പ​ര​സ്യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​വ​യാ​ണ്. എ​ന്നാ​ൽ, ജ​ർ​മ​നി പോ​ലും ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത് മി​നി​റ്റു​ക​ൾ മു​മ്പാ​ണ്. അ​തി​നാ​ൽ ത​ന്നെ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​റെ​യും ഇ​പ്പോ​ഴും ത്രി​ശ​ങ്കു​വി​ലാ​ണ്. ആ​ശ​ങ്ക​യോ​ടെ കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്റ് ഉ​ർ​സു​ല വോ​ൻ ഡ​ൻ​ലെ​​യ​ന്റെ പ്ര​തി​ക​ര​ണം. അ​തേ സ​മ​യം,

യൂ​റോ​പ്പി​ൽ​നി​ന്ന് ആ​ദ്യ ഭ​ര​ണ​പ്ര​മു​ഖ​നാ​യി ട്രം​പു​മാ​യി ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. യു.​എ​സു​മാ​യും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജ​ർ​മ​നി​യും ​ഫ്രാ​ൻ​സും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ​നേ​ര​ത്തെ അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച റ​ഷ്യ ഇ​ന്ന​ലെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpIran US Tensions
News Summary - European countries not satisfied with Trump's move in Iran
Next Story