പഴയങ്ങാടി: പെരുമ്പടവിലെ ഖാജാ നാസിമുദ്ദീന് (72) നിര്യാതനായി. ദീർഘകാലം യു.എ.ഇയിലും സൗദി അറേബ്യയിലും പ്രവാസിയായിരുന്നു.
പരേതരായ കല്ലെടുത്ത് നൂറുദ്ദീന്‍, അഴീക്കോടന്‍ ആയിഷ ദമ്പതിമാരുടെ മകനാണ്. ഭാര്യമാർ: ആമിന (ആലക്കാട്), പരേതയായ പോക്കാസറകത്ത് നഈമ (പഴയങ്ങാടി).
മക്കൾ: ഹാറൂന്‍ (ജിദ്ദ), ആയിഷ ഉമൈറ (കുറുമാത്തൂര്‍), റിസ്വാന (അധ്യാപിക, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍, വാദിഹുദ), ജസീറ (പെരുമ്പടവ്), നൂര്‍ മുഹമ്മദ് (ജിദ്ദ).
മരുമക്കൾ: എം.പി. ഫിജുല (എരിപുരം), കുഞ്ഞഹമ്മദ്, ഇബ്രാഹിം, ബി. നൂറുദ്ദീന്‍ (മൂവരും സൗദി), ഷാനിഫ (കുറുമാത്തൂർ). സഹോദരങ്ങൾ: എ. ജമാലുദ്ദീന്‍, ഡോ. എ. ഖമറുദ്ദീന്, എ. ഇസ്ഹാഖ്, എ. മുഹമ്മദ് കുഞ്ഞി, എ. റുഖിയ, പി. സൈനുദ്ദീന്‍, പി. ഖദീജ.