ചങ്ങരംകുളം: കോക്കൂരിലെ പരേതനായ മാനംകണ്ടത്ത് അബ്ദുല്ലക്കുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി (85) നിര്യാതയായി. മക്കൾ: പരേതനായ അബൂബക്കർ, മൊയ്ദീൻകുട്ടി, സൈഫുന്നിസ, ആയിഷക്കുട്ടി, ഷാഹിദ, ആരിഫ, ജെസി.
മരുമക്കൾ: ബാപ്പുട്ടി പട്ടാമ്പി (മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം), അലി (പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്), ബഷീർ മക്കരപ്പറമ്പ് (മങ്കട മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), അബ്ദുറഹ്മാൻ പാകര, കുഞ്ഞാലൻകുട്ടി കോട്ടക്കൽ, നിദാശ, സുബൈദ.
ഖബറടക്കം ചൊവ്വാഴ്ച 11ന് കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.