കൊണ്ടോട്ടി: മേലങ്ങാടി പറക്കുത്ത് മാനു മുസ്ലിയാര് (77) നിര്യാതനായി. 48 വര്‍ഷമായി മേലങ്ങാടി ജുമാ മസ്ജിദില്‍ ഇമാമും കൊട്ടപ്പുറം ഹയാത്തുല്‍ ഇസ്ലാം സുന്നീ മദ്റസയില്‍ അധ്യാപകനുമാണ്.
എസ്.എം.എ സ്ഥാപകകാല ജില്ല പ്രസിഡന്റും എസ്.ജെ.എം മുന്‍ജില്ല പ്രസിഡന്റുമായിരുന്നു. എസ്.എം.എ കൊണ്ടോട്ടി മേഖല ഫിനാന്‍സ് സെക്രട്ടറിയും എസ്.ജെ.എം പുളിക്കല്‍ മേഖല സെക്രട്ടറിയുമാണ്. എസ്.വൈ.എസ് മുന്‍ മേഖല ജനറല്‍ സെക്രട്ടറി, മേലങ്ങാടി സുന്നി മദ്റസ, കരിപ്പൂര്‍ ബദറുല്‍ ഹുദ മദ്റസ എന്നിവിടങ്ങളില്‍ അധ്യാപകനും വോട്ടേഴ്സ് വോയ്സ് ജനകീയ കൂട്ടായ്മ മുഖ്യ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ഫാത്തിമക്കുട്ടി. മക്കള്‍: അബ്ദുല്ലക്കോയ, മുഹമ്മദ് മുസ്തഫ, അബൂബക്കര്‍ സിദ്ദീഖ്, ഫാത്തിമത്ത് സുഹ്റ. മരുമക്കള്‍: അഷ്റഫ് പേങ്ങാട് (ഐ.സി.എഫ് സൗദി വെസ്റ്റ് ഡെപ്യൂട്ടി പ്രസിഡന്റ്), ആയിഷ, ഖദീജ, ബിന്‍സിയ.