മുണ്ടൂർ: വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വേലിക്കാട് പത്താം മൈൽ വെട്ടിത്തൊടി വീട്ടിൽ ഗഫൂറിന്റെ ഭാര്യ ഷെരീഫ (60)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിന് കുളിക്കാൻ പോയതായിരുന്നു. രാവിലെ 10.30ഓടെ പുളിയംപുള്ളി തോട്ടിലെ വെള്ളത്തിൽ പൊങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തോടിനടുത്ത് താമസിക്കുന്ന സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതു പ്രകാരം കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഷെരീഫ അപസ്മാര രോഗിയാണ്. ഇവർക്ക് മക്കളില്ല.