Obituary
കൂട്ടിലങ്ങാടി: പാറമ്മൽ ചാത്തുണ്ണിപ്പറമ്പിലെ പുഴക്കത്തൊടി കദീജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ തെങ്ങുംതൊടി മൊയ്തീൻ എന്ന ആവഹാജി. മക്കൾ: മുജീബ്, അസ്മാബി, ഉമൈബ. മരുമക്കൾ: യുസുഫ്ഹാജി, അഹമ്മദ്കുട്ടി, ജസീന.
തച്ചനാട്ടുകര: ബൈക്കപകടത്തിൽ പരിക്കേറ്റ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. നാട്ടുകൽ പാറമ്മൽ മഹല്ലിലെ പൂന്തോട്ടത്തിൽ അബ്ദുൽ ലത്തീഫ് എന്ന കോയയുടെ മകൻ മുഹ്സിനാണ് (18) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച മുമ്പ് നാട്ടുകല്ലിൽ മുഹ്സിൻ സഞ്ചരിക്കുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നാട്ടുകൽ ഐ.എൻ.ഐ.സി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. മാതാവ്: മുംതാസ്. സഹോദരിമാർ. മുഹ്സിന, മുർഷിദ.
ഷൊർണൂർ: പൊതുവാൾ ജങ്ഷൻ ശിവകൃപ വടക്കെ മഠത്തിൽ വിലാസിനി (74) നിര്യാതയായി. റിട്ട. ജില്ല ട്രഷറി ഓഫിസറാണ്. ഭർത്താവ്: പരേതനായ പാട്ടത്തിൽ ശിവരാമൻ. മകൻ: ശ്രീനാഥ് (സിങ്കപ്പൂർ). മരുമകൾ: രസ്ന (സിങ്കപ്പൂർ).
ആലത്തൂർ: മേലാർക്കോട് കിഴക്കേ അങ്ങാടി അരങ്ങാശ്ശേരി വീട്ടിൽ റോസി (80) നിര്യാതയായി. മക്കൾ: തോമസ്, ലിസി, ജെല്ലി, അല്ലി. മരുമക്കൾ: പൈലി, ജോബി, അലക്സ്, ലിൻസ.
അലനല്ലൂർ: തിരുവിഴാംകുന്ന് മാടാംമ്പാറ ഹൈദറുവിന്റെ ഭാര്യ വീക്കുട്ടി (75) നിര്യാതയായി. മക്കൾ: അബ്ദു, വീരാൻകുട്ടി. മരുമകൾ: ഉമ്മുസൽമ.
മണ്ണുത്തി: മംഗലംഡാമിൽ തിപ്പിലിക്കയം വെള്ളക്കെട്ടിൽ തൃശൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കാളത്തോട് ചക്കാലത്തറ സ്വദേശി അത്തിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ അക്മലാണ് (17) മരിച്ചത്. ഞായറാഴ്ച രാവിലെ സൃഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പമാണ് മംഗലംഡാം ആലിങ്കൽ വെള്ളച്ചാട്ടത്തിൽ എത്തിയത്. വെള്ളച്ചാട്ടത്തിനടുത്തുള്ള തിപ്പിലിക്കയം വെള്ളക്കെട്ടിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. അക്മൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ പത്തരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം മൃതദേഹം കാളത്തോട് ജുമാമസ്ജിദിൽ ഖബറടക്കി. മാതാവ്: മാജിത. സഹോദരികൾ: ഫർഹാന, ഫീത.
തളിക്കുളം: പഞ്ചായത്ത് അംഗം ഇ.വി. കൃഷ്ണഘോഷ് (50) നിര്യാതനായി. തമ്പാൻകടവ് രവി നഗറിൽ എരണേഴത്ത് പരേതനായ വാസുവിന്റെ മകനാണ്. ഞായറാഴ്ച പുലർച്ച 4.30ഓടെ ഭാര്യ ഉണർന്ന് വിളിച്ചപ്പോൾ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടൻ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചെന്നാണ് നിഗമനം. തളിക്കുളം പഞ്ചായത്ത് 13ാം വാർഡ് അംഗമാണ്. സി.പി.എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറിയാണ്. ചെത്തുതൊഴിലാളിയുമായിരുന്നു. മരണ വിവരമറിഞ്ഞ് നേതാക്കളും ജനപ്രതിനിധികളുമടക്കം നിരവധിപേർ വീട്ടിലെത്തിയിരുന്നു. മാതാവ്: അഞ്ജന. ഭാര്യ: വിജി. മക്കൾ: വിഷ്ണുദത്ത് (നഴ്സിങ് വിദ്യാർഥി, ബംഗളൂരു), വിനായക് (വിദ്യാർഥി എസ്.എൻ ട്രസ്റ്റ് സ്കൂൾ, നാട്ടിക).
മണ്ണുത്തി: ചിറയത്ത് മഞ്ഞിയിൽ പരേതനായ അന്തോണിയുടെ ഭാര്യ ലില്ലി (77) നിര്യാതയായി. മക്കൾ: ഷെർളി, ഡാർളി, ഷാജു. മരുമക്കൾ: ജിജിമോൻ വർഗീസ്, വിത്സൻ, പരേതയായ ലിറ്റി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് മുക്കാട്ടുക്കര സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
ചേർപ്പ്: വലിയചേനം യറത്തിങ്കൽ ജമാൽ (61)നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജെസ്ന, ജാസ്മിൻ.മരുമക്കൾ: ഷിഹാബുദ്ദീൻ, ഷഫീർ.
മേലാറ്റൂർ: നിയന്ത്രണംവിട്ട കാർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പോരൂർ വിതനശ്ശേരിയിലെ വട്ടപ്പറമ്പൻ മുസ്തഫയാണ് (53) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉച്ചാരക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് നിസ്സാര പരിക്കേറ്റു. കാറിനടിയിൽപ്പെട്ട മുസ്തഫയെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം നടത്തി. ഭാര്യ: സിംന. മക്കൾ: മുബഷിർ, ലമ്യ, നിയാന ഷെറിൻ, അംന ഫാത്തിമ.
തിരൂർ: പാറശ്ശേരി വടക്കിനിയത്ത് വീട്ടിൽ സൈതലവി (74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നസീറ, റൂബിത, ഹസീന, ഫസീല, മുഹമ്മദ് അലി. മരുമക്കൾ: സൈതു, നൗഷൽ, ഹമീദ്, ഷബീർ, ബാക്കിറ ഹിസാൻ.
വഴിക്കടവ്: കാരക്കോട് നെച്ചിക്കാടൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ റംല ( 57) നിര്യാതയായി. മക്കൾ: ഫസീല, ഫസീന, ഫർസാന, മുഹമ്മദ് ആഷിക്. മരുമക്കൾ: മുജീബ് മാമാങ്കര, നാസർ മൂത്തേടം, സബീൽ എടക്കര.