മാള: അതിഥി തൊഴിലാളി അപകടത്തിൽ മരിച്ചു. മാള അന്നമനടയിൽ വാടകക്ക് താമസികുന്ന നേപ്പാൾ സ്വദേശി മദൻഹഡ്ക(28)യാണ് മരിച്ചത്. പുത്തൻചിറ പിണ്ടാണി നെടുംതാഴത്ത് അക്ബറിന്റെ വീട്ടിൽ മരം മുറിച്ച് കഴിഞ്ഞതിന് ശേഷം കയർ മടക്കുമ്പോൾ തൊട്ടടുത്ത് നിന്നിരുന്ന ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് തലയിൽ വീണായിരുന്നു അപകടം. ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.