ചാവക്കാട്: മണത്തലയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി നടുമുറിയിൽ വിശ്വനാഥന്റെ മകൻ വിനേഷ് (35) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ മണത്തല വോൾഗയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയൻ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മാതാവ്: മീന. സഹോദരൻ: വിമൽ.