വടകര: വെള്ളികുളങ്ങരയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.വി.പി. ശാസ്ത്രി ബാലൻ (80) നിര്യാതനായി. ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി, വെള്ളികുളങ്ങര ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: ബീന (എൽ.ഐ.സി ഏജന്റ്, ഒഞ്ചിയം എ.ഡി.എസ് വൈസ് ചെയർപേഴ്സൻ, റൂറൽ ബാങ്ക് ഡയറക്ടർ), ബിജു (ഗൾഫ്). മരുമക്കൾ: ശശി പറമ്പത്ത് (പ്രവാസി സംഘം ജില്ല നിർവാഹകസമിതി അംഗം സി.പി.എം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് അംഗം, പു.ക.സ മേഖല സെക്രട്ടറി), ബിൻസി എടച്ചേരി. സഹോദരങ്ങൾ: ശാന്ത, രാധ, നാരായണൻ, കുഞ്ഞിക്കണ്ണൻ, രാജൻ, പരേതയായ കമല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.