മുക്കം: കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ കെ.എം. മുഹമ്മദ് ഹാജിയുടെ മകൻ കട്ടയാട്ട് മഠത്തിൽ ഉണ്ണിമോയിൻകുട്ടി ഹാജി (78) നിര്യാതനായി. മാതാവ്: ഉമ്മയ്യ ഹജ്ജുമ്മ. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: ശഹർബാൻ (നഴ്സിങ് സൂപ്രണ്ട്, ഇ.എസ്.ഐ ആശുപത്രി ഫറോക്ക്), മൻസൂർ (കുവൈത്ത് നാഷനൽ ബാങ്ക്). മരുമക്കൾ: ഷാജി മായനാട് (ഐ.എച്ച്.ആർ.ഡി കോളജ്, കോഴിക്കോട്), നജിയ. സഹോദരങ്ങൾ: കെ.എം. കരീം ഹാജി നെല്ലിക്കപറമ്പ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കെ.എം. അബ്ദുറഹ്മാൻ ഹാജി (പ്രസി. കഴുത്തുട്ടി പുറായ ജുമാമസ്ജിദ്), കെ.എം. അബ്ദുൽ ഹമീദ്, കെ.എം. അബ്ദുൽ ഹകീം, ഫാത്തിമ ഹജ്ജുമ്മ കട്ടയാട്ട്, കദീജ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ.